മ​ധു​വി​ധു ആ​ഘോ​ഷി​ച്ച് ആ​ര്യ​യും സ​യേ​ഷ​യും

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ പു​തി​യ താ​ര​ദ​ന്പ​തി​ക​ളാ​ണ് ആ​ര്യ​യും സ​യേ​ഷ സൈ​ഗാ​ളും. മാ​ർ​ച്ച് ഒ​ന്പ​തി​ന് ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സി​നി​മാ​മേ​ഖ​ല​യി​ലു​ള്ള​വ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി എ​ത്തി​യി​രു​ന്നു. വി​വാ​ഹ തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം മ​ധു​വി​ധു ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

ഇ​തി​നി​ടെ​യെ​ടു​ത്ത പു​തി​യ ചി​ത്ര​ങ്ങ​ൾ സ​യേ​ഷ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. സ​യേ​ഷ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഫെ​ബ്രു​വ​രി 14 ന് ​പ്ര​ണ​യ​ദി​ന​ത്തി​ലാ​ണ് ആ​ര്യ ത​ന്‍റെ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്തു വി​ടു​ന്ന​ത്.

അ​തു​വ​രെ ഇ​വ​രു​ടെ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് ധാ​രാ​ളം ഗോ​സി​പ്പു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെത്താ​നെ​ന്ന പേ​രി​ൽ ആ​ര്യ ന​ട​ത്തി​യ എ​ങ്ക വീ​ട്ടു മാ​പ്പി​ളൈ എ​ന്ന ഷോ ​വ​ലി​യ വി​വാ​ദ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ര​ണ്ട് മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 16 പേ​രാ​ണ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

എ​ന്നാ​ൽ ഫൈ​ന​ലി​ൽ താ​ൻ ആ​രെ​യും വി​വാ​ഹം ക​ഴി​ക്കു​ന്നി​ല്ലെ​ന്ന് ആ​ര്യ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി​യാ​യ ആ​ര്യ ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ന​ട​ൻ ദീ​ലീ​പ്കു​മാ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ പേ​ര​ക്കു​ട്ടി​യാ​ണ് സ​യേ​ഷ. സ​യേ​ഷ​യു​ടെ പി​താ​വ് സു​മീ​ത് സൈ​ഗാ​ളും മാ​താ​വ് ഷ​ഹീ​ൻ ബാ​നു​വും സി​നി​മാ​താ​ര​ങ്ങ​ളാ​ണ്.

ഗ​ജ​നി​കാ​ന്ത് എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ര്യ​യും സ​യേ​ഷ​യും ആ​ദ്യ​മാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച​ത്. സൂ​ര്യ​യും മോ​ഹ​ൻ​ലാ​ലും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന കാ​പ്പാ​ൻ എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്.

Related posts