ചി​ക്ക​ൻ​പോ​ക്സ് പകർച്ച എങ്ങനെ തടയാം?

വാ​യു​വി​ലൂ​ടെ​യും ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും, കു​മി​ള​ക​ളി​ലെ ദ്ര​വ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന അ​ത്യ​ന്തം പ​ക​ർ​ച്ച​ശേ​ഷി​യു​ള്ള വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ് .
രോ​ഗി​യു​ടെ ചു​മ/​തു​മ്മ​ൽ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും കു​മി​ള​ക​ളി​ലെ ദ്ര​വ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം പ​ക​രാം. കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ഏ​ക​ദേ​ശം 2-3 ദി​വ​സം മു​മ്പ് മു​ത​ൽ എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​ത് വ​രെ രോ​ഗി​യി​ൽ നി​ന്നും അ​സു​ഖം പ​ക​രാ​ൻ ക​ഴി​യും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

പ​നി, ശ​രീ​ര​ത്തി​ൽ ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ കു​മി​ള​ക​ൾ, പാ​ടു​ക​ൾ, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം. സ​മ്പ​ർ​ക്ക​ത്തി​നു​ശേ​ഷം സാ​ധാ​ര​ണ​യാ​യി 10–21 ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

  • കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും സ്കൂ​ൾ, ജോ​ലി, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​രു​ത്. മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
  • രോ​ഗി​യെ സാ​ധ്യ​മെ​ങ്കി​ൽ ന​ല്ല വാ​യു​സ​ഞ്ചാ​ര​മു​ള്ള പ്ര​ത്യേ​ക മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക.
  • കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക.
  • രോ​ഗി​യു​ടെ വ​സ്ത്ര​ങ്ങ​ൾ, തൂ​വാ​ല, കി​ട​ക്ക​വി​രി തു​ട​ങ്ങി​യ​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ട​രു​ത്; സാ​ധാ​ര​ണ ഡി​റ്റ​ർ​ജ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
  • ആ​വ​ശ്യ​ത്തി​ന് പോ​ഷ​കാ​ഹാ​ര​വും ധാ​രാ​ളം വെ​ള്ള​വും ന​ൽ​കു​ക. എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ സ്കൂ​ൾ/​ജോ​ലി/​പൊ​തു​സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

ചി​കി​ത്സ

ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക (സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക).

പ​ക​രു​ന്ന​ത് ത​ട​യാം

ചി​ക്ക​ൻ​പോ​ക്സ് പ​ക​രു​ന്ന​ത് ത​ട​യാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന മാ​ർ​ഗം രോ​ഗി​യെ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ്, എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​താ​ണ്. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ വ​ള​രെ ഗു​ണ​ക​ര​മാ​യ ചെ​ല​വ് കു​റ​ഞ്ഞ പ്ര​തി​രോ​ധ​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം തേ​ടേ​ണ്ട​താ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

  • രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക.
  • രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത വീ​ടു​ക​ളി​ൽ നി​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കും അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക. രോ​ഗി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
  • രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ/​ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ടു​ക. ഗ​ർ​ഭി​ണി​ക​ൾ, ചെ​റി​യ ശി​ശു​ക്ക​ൾ, മു​തി​ർ​ന്ന​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ വൈ​ദ്യോ​പ​ദേ​ശം തേ​ടു​ക.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്…

കു​ട്ടി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

  • പ​നി/​കു​മി​ള​ക​ൾ/​ചൊ​റി​ച്ചി​ൽ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്ക​രു​ത്. രോ​ഗ​ബാ​ധി​ത കു​ട്ടി​യെ എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ വീ​ട്ടി​ൽ ത​ന്നെ പാ​ർ​പ്പി​ക്കു​ക.
  • കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ന്ന ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ൾ പ​ര​സ്പ​രം പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന കു​ട്ടി​ക്ക് സ്വ​യം മ​രു​ന്ന് ന​ൽ​ക​രു​ത്; ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം പാ​ലി​ക്കു​ക. സ്കൂ​ളു​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ നേ​ര​ത്തെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Related posts

Leave a Comment