ദു​ൽ​ഖ​റി​ന്‍റെ ‘ആ​കാ​ശം​ലോ ഒ​ക താ​ര’ ന​വം​ബ​ർ 20ന്

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി പ​വ​ൻ സാ​ദി​നേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശം​ലോ ഒ​ക താ​ര ന​വം​ബ​ർ 20ന് ​തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന കൃ​ഷ്ണ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലു​ക്ക് നേ​ര​ത്തേ ശ്ര​ദ്ധ നേ​ടി . ചി​ത്രം ക​ണ്ട​തി​ന് ശേ​ഷം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ജി. ​വി. പ്ര​കാ​ശ് കു​മാ​ർ പ്ര​ശം​സി​ച്ചി​രു​ന്നു.

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങി​യ ‘കു​ട്ടി കു​ട്ടി പൂ​വേ’ എ​ന്ന ഗാ​ന​വും വ​ലി​യ ശ്ര​ദ്ധ നേ​ടി. പു​തു​മു​ഖം സാ​ത്വി​ക വീ​ര​വ​ല്ലി​യാ​ണ് നാ​യി​ക . ശ്രു​തി ഹാ​സ​ൻ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.​തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത നി​ർ​മാ​ണ ക​മ്പ​നി​ക​ളാ​യ ഗീ​ത ആ​ർ​ട്സ്, സ്വ​പ്ന സി​നി​മ, ലൈ​റ്റ്ബോ​ക്സ് മീ​ഡി​യ എ​ന്നി​വ സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം സ​ന്ദീ​പ് ഗ​ണ്ണ​വും ര​മ്യ ഗ​ണ്ണ​വും ചേ​ർ​ന്നാ​ണ് നി​ർ​മാണം.

മ​ഹാ​ന​ടി , സീ​താ രാ​മം ’, ല​ക്കി ഭാ​സ്ക​ർ ’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ തെ​ലു​ങ്ക് സി​നി​മ​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ ദു​ൽ​ഖ​റി​ന്‍റെ അ​ടു​ത്ത ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.ഛാ​യാ​ഗ്ര​ഹ​ണം – സു​ജി​ത് സാ​രം​ഗ്, സം​ഗീ​തം ജി.​വി. പ്ര​കാ​ശ് കു​മാ​ർ, എ​ഡി​റ്റ​ർ – പ്ര​വീ​ൺ കെ.​എ​ൽ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ – ശ്വേ​ത സാ​ബു സി​റി​ൽ, ഛായാ​ഗ്ര​ഹ​ണം – സു​ജി​ത് സാ​രം​ഗ്, എ​ഡി​റ്റ​ർ – പ്ര​വീ​ൺ കെ.​എ​ൽ, പി.​ആ​ർ.​ഒ ശ​ബ​രി.

Related posts

Leave a Comment