കാ​മ്പ​സി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ അ​സ്ഥി​കൂ​ടം പു​റ​ത്തെ​ടു​ത്തു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം കാ​മ്പ​സി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം പു​റ​ത്തെ​ടു​ത്തു.  20 അ​ടി താ​ഴ്ച​യു​ള്ള പ​ഴ​യ വാ​ട്ട​ര്‍ ടാ​ങ്കി​നു​ള്ളി​ല്‍ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും ഇ​റ​ങ്ങി​യാ​ണ് അ​സ്ഥി​കൂ​ടം പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും ടാ​ങ്കി​നു​ളി​ല്‍ ഇ​റ​ങ്ങി.

ഇ​ന്ന​ലെ​യാ​ണ് കാ​മ്പ​സി​ന്‍റെ ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് ചേ​ർ​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ഴ​യ ടാ​ങ്കി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. കാ​മ്പ​സി​ലെ ജീ​വ​ന​ക്കാ​ർ പ്ര​ദേ​ശം ശു​ചീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ട്ട​ർ ടാ​ങ്കി​ന്‍റെ മാ​ൻ​ഹോ​ൾ വ​ഴി അ​സ്ഥി​കൂ​ടം ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക്ക് സം​ഘ​വും അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും പോ​ലീ​സും ഇ​ന്ന് രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി അ​സ്ഥി​കൂ​ടം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കു​റെ നാ​ളാ​യി ടാ​ങ്ക് തു​റ​ക്കാ​ത്ത​തി​നാ​ല്‍ ത​ന്നെ ഇ​തി​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വ​ത്തി​ൽ ആ​ളു​ക​ളെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള പ​രാ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കും. അ​സ്ഥി​കൂ​ടം ആ​രു​ടേ​താ​ണെ​ന്ന കാ​ര്യം ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കാ​നും ദു​രൂ​ഹ​ത നീ​ക്കാ​നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment