ചൂട്, വരൾച്ച ; ക​ർ​ഷ​കരെ “കൂളാക്കാൻ’  ഹൈ​ഡ്ര​ജ​ൻ ഗു​ളി​കകൾ റെഡി

ഷൊ​ർ​ണൂ​ർ: കൊ​ടും​വ​ര​ൾ​ച്ച​യു​ടെ തീ​ക്ഷ്ണത​യി​ൽ കൃ​ഷി​നാ​ശം നേ​രി​ടു​ന്ന​തു ത​ട​യാ​നും മ​ണ്ണി​ലെ ജ​ലാം​ശം നി​ല​നി​ർ​ത്താ​നും പ​ട്ടാ​ന്പി ജി​ല്ലാ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹൈ​ഡ്ര​ജ​ൻ ഗു​ളി​ക​ക​ൾ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​യ്ക്ക് എ​ത്തും.

വി​ള​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ജൈ​വ​രീ​തി​യി​ൽ നി​ർ​മി​ച്ച ഈ ​ഗു​ളി​ക​ക​ൾ സ്പോ​ഞ്ച് പോ​ലെ വെ​ള്ളം​ വ​ലി​ച്ചുകു​ടി​ച്ചുവീ​ർ​ത്ത് മ​ണ്ണി​ൽ കി​ട​ക്കും. ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ചി​ൽ​നി​ന്നു ഹൈ​ഡ്ര​ജ​ൻ വാ​ങ്ങി പ​ട്ടാ​ന്പി​യി​ലെ ജി​ല്ലാ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ഗു​ളി​ക​ക​ളാ​ക്കി മാ​റ്റി​യാ​ണ് ക​ർ​ഷ​ക​ർ​ക്കു ന​ല്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ൾക്കു നാ​ലെ​ണ്ണ​വും വാ​ഴ​യ്ക്ക് എ​ട്ടെ​ണ്ണ​വും ക​വു​ങ്ങി​ന് 10 എ​ണ്ണ​വും തെ​ങ്ങി​ന് 20 ഗു​ളി​ക​ക​ളു​മാ​ണ് ഇ​ടേ​ണ്ട​ത്. വെ​ള്ളം വ​ലി​ച്ചു​കു​ടി​ക്കു​ന്ന ഇ​വ മ​ണ്ണി​ൽ ഈ​ർ​പ്പം നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ ന​ന​യു​ടെ അ​ള​വി​ൽ കു​റ​വു​വ​രു​ത്താ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​കും. ഒ​രു ഗു​ളി​ക​യ്ക്ക് മൂ​ന്നു​രൂ​പ​യാ​ണ്.

വ​ലി​യ മ​ഴ പെ​യ്യു​ന്ന​തു​വ​രെ​യാ​ണ് ഈ ​ഗു​ളി​ക​ക​ളു​ടെ ആ​യു​സ്. പ​ട്ടാ​ന്പി കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ വി​ല്പ​ന​യ്ക്കാ​യി വ​ച്ചി​ട്ടു​ണ്ട്. കൊ​ടും​വ​ര​ൾ​ച്ച​യി​ൽ ക​ർ​ഷ​ക​ർ​ക്കു ഗു​ളി​ക​ക​ൾ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. പ​ച്ച​ക്ക​റി​ക​ളും ചെ​റു​കി​ട നാ​ണ്യ​വി​ള​ക​ളും ന​ശി​ക്കാ​തെ സം​ര​ക്ഷി​ക്കാ​ൻ ഇ​തു​വ​ഴി ക​ർ​ഷ​ക​ർ​ക്ക് ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നെ​ൽ​വി​ത്ത് ഉ​ത്പാ​ദ​ന​രം​ഗ​ത്തും കാ​ർ​ഷി​ക വൃ​ത്തി​യി​ലും ശ്ര​ദ്ധേ​യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

Related posts