ഞാ​ൻ ഒ​റ്റ​പ്പെ​ട്ട​തു പോ​ലെ, എ​നി​ക്കെ​ല്ലാം അ​മ്മ​യാ​യി​രു​ന്നു

ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ഞാ​ൻ. അ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ സ​ന്തോ​ഷം എല്ലാം ന​ഷ്ട​മാ​യി. എ​നി​ക്ക് ഒ​രു വീ​ടു​ണ്ട്. അ​ത് നോ​ക്കാ​ൻ ഞാ​ൻ മാ​ത്ര​മേയു​ള്ളു. എ​നി​ക്കൊ​പ്പം ആ​രും വേ​ണ്ടെ​ന്ന് ദൈ​വം തീ​രു​മാ​നി​ച്ചു. അ​തു​കൊ​ണ്ട് ആ​രും ഇ​ല്ല. എ​ന്‍റെ ജീ​വി​ത​വും സ​ന്തോ​ഷ​വു​മെ​ല്ലാം ഇ​പ്പോ​ൾ സി​നി​മ മാ​ത്ര​മാ​ണ്. എ​നി​ക്ക് സ​ർ​വ​സ്വ​വും അ​മ്മ​യാ​യി​രു​ന്നു.

തൊ​ണ്ണൂ​റ്റി ഏ​ഴാം വ​യ​സി​ൽ അ​മ്മ മ​രി​ച്ചു. അ​തോ​ടെ ഞാ​ൻ ഒ​റ്റ​പ്പെ​ട്ടു. ഇ​പ്പോ​ൾ ജീ​വി​ക്കു​ന്നു അ​ത്ര​മാ​ത്രം. അ​മ്മ ഒ​രാ​ൾ ഒ​പ്പ​മു​ണ്ടെ​ങ്കി​ൽ ന​മു​ക്കൊ​പ്പം എ​ല്ലാ​വ​രും ഉ​ള്ള​തു​പോ​ലെ തോ​ന്നും. ഇ​പ്പോ​ഴും ആ​ൾ​ക്കാ​രു​ണ്ട്. പ​ക്ഷെ മ​ന​സി​ൽ ഞാ​ൻ ഒ​റ്റ​പ്പെ​ട്ട​ത് പോ​ലെ​യാ​ണ്. എ​നി​ക്കി​പ്പോ​ൾ ഒ​രു സ​ന്തോ​ഷ​വു​മി​ല്ല. രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ക്കു​മ്പോ​ൾ അ​മ്മ​യ്ക്കു​ള്ള സ്ഥ​ലം ഞാ​ൻ ഒ​ഴി​ച്ചി​ടും. എ​ന്‍റെ അ​ടു​ത്ത് വ​ന്ന് കി​ട​ന്നോ​ളാ​ൻ പ​റ​യും. ര​ണ്ട് മ​ക്ക​ളേ​യും ഭ​ർ​ത്താ​വി​നേ​യും എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ടു.

അ​തെ​ല്ലാം വി​ധി​യാ​ണ്. പ​ക്ഷെ അ​മ്മ​യു​ടെ മ​ര​ണം എ​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​വു​ന്നി​ല്ല. ആ​രു​ടേ​യും മു​ന്നി​ൽ ക​ര​ഞ്ഞ് കാ​ണി​ക്ക​ണ​മെ​ന്ന് എ​നി​ക്കി​ല്ല. പ​ക്ഷെ അ​മ്മ​യു​ടെ കാ​ര്യം പ​റ​യു​മ്പോ​ൾ സ​ങ്ക​ടം അ​ട​ക്കി​പ്പി​ടി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്‍റെ അ​വ​സ്ഥ​യൊ​ന്നും ഞാ​ൻ ആ​രോ​ടും പൊ​തു​വെ പ​റ​യാ​റി​ല്ല. പ​ട്ടി​ണി​യാ​ണെ​ങ്കി​ലും മു​ണ്ട് മു​റു​ക്കി ഉ​ടു​ത്ത​ശേ​ഷം ബി​രി​യാ​ണി ക​ഴി​ച്ചു​വെ​ന്ന് മാ​ത്ര​മേ പ​റ​യാ​റു​ള്ളു.

സി​നി​മാ ത്തി​ര​ക്കു​ക​ളും മ​റ്റും ഉ​ള്ള​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് എ​നി​ക്ക് വ​ട്ട് പി​ടി​ക്കാ​ത്ത​ത്. ആ​രു​മി​ല്ല​ല്ലോ എ​നി​ക്ക് ഇ​നി… ആ​രാ​ണ് ഉ​ള്ള​ത്?. അ​മ്മ​യു​ള്ള​പ്പോ​ൾ അ​മ്മ​യി​ലൂ​ടെ​യാ​ണ് ഞാ​ൻ എ​ല്ലാം ക​ണ്ടി​രു​ന്ന​ത്. ഇ​വി​ടെ ഇ​പ്പോ​ൾ എ​ല്ലാ​വ​രു​മു​ണ്ട്. ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ചെ​ല്ലു​മ്പോ​ൾ ഞാ​ൻ ഒ​റ്റ​പ്പെ​ടി​ല്ലേ. മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ‌ ഞാ​ൻ ക​രു​തി ഇ​നി എ​ന്നെ ആ​രും അ​മ്മ​യെ​ന്ന് വി​ളി​ക്കി​ല്ലെ​ന്ന്.

പ​ക്ഷെ ഇ​പ്പോ​ൾ ഞാ​ൻ ലോ​കം മു​ഴു​വ​ൻ അ​മ്മ​യാ​ണ്. ഒ​രു​പാ​ട് മ​ക്ക​ൾ എ​നി​ക്കു​ണ്ട്. ആ​രു​ടേ​യും മു​ന്നി​ൽ കൈ ​നീ​ട്ടാ​തെ ഒ​രാ​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കാ​തെ ഇ​ന്ന് രാ​ത്രി പോ​യി കി​ട​ന്നാ​ൽ നാ​ളെ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്ക​രു​ത് എ​ന്നാ​ണ് എ​ന്‍റെ പ്രാ​ർ​ഥ​ന. ഒ​റ്റ​പ്പെ​ട്ടാ​ൽ പി​ന്നെ മ​ര​ണ​മാ​ണ് ന​ല്ല​ത്. -കു​ള​പ്പു​ള്ളി ലീ​ല

Related posts

Leave a Comment