വി​മ​ര്‍​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി എ​സ്ത​ര്‍ അ​നി​ല്‍

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് എ​സ്ത​ര്‍ അ​നി​ല്‍. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യ​ത്തി​ലൂ​ടെ​യാ​ണ് എ​സ്ത​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ദൃ​ശ്യ​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗം ഇ​പ്പോ​ള്‍ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്.ഇ​തി​നി​ട​യി​ല്‍ ത​നി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് താ​രം. ബാ​ല​താ​ര​ങ്ങ​ളാ​യെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ വ​ള​ര്‍​ന്ന് ലീ​ഡ് റോ​ളു​ക​ളി​ലൊ​ക്കെ എ​ത്തു​മ്പോ​ള്‍ അ​വ​രെ ഹൈ​പ്പ​ര്‍ സെ​ക്ഷ്വ​ലൈ​സ് ചെ​യ്യാ​നു​ള​ള പ്ര​വ​ണ​ത മ​ല​യാ​ളി​ക​ള്‍​ക്കു​ണ്ടെ​ന്ന് അ​ടു​ത്തി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ എ​സ്ത​ര്‍ പ​റ​ഞ്ഞി​രു​ന്നു.​

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്ത​റി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​മ​ര്‍​ശ​ന​ങ്ങ​ളു​യ​ര്‍​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ എ​സ്ത​ര്‍ മ​റു​പ​ടി​യു​മാ​യി എത്തി​യി​രി​ക്കു​ന്ന​ത്.പെ​ട്ടെ​ന്ന് വ​ള​ർ​ന്ന് ഞാ​ൻ ലീ​ഡ് റോ​ളി​ലെ​ത്താ​ൻ പാ​ക​മാ​യി എ​ന്ന് സി​നി​മ​ക്കാ​രെ അ​റി​യി​ക്കാ​ൻ ഉ​ള്ള ഒ​രു ഹൈ​പ്പ​ർ സെ​ക്ഷ്വ​ൽ ഷോ ​ഓ​ഫ് മ​ല​യാ​ള​ത്തി​ലെ ചി​ല ബാ​ല​താ​ര​ങ്ങ​ളി​ലും കാ​ണാ​റു​ണ്ട് എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്.

ഇ​തി​നെ പി​ന്തു​ണ​ച്ച് മ​റ്റൊ​രു വ്യ​ക്തി​യും പ്ര​തി​ക​രി​ച്ചു. അ​തെ സി​നി​മ​ക​ൾ കി​ട്ടാ​ൻ വേ​ണ്ടി, ഞാ​ൻ നാ​യി​ക​യാ​വാ​ൻ ഉ​ള്ള പ്രാ​യ​മെ​ത്തി എ​ന്ന് കാ​ണി​ക്കാ​ൻ വേ​ണ്ടി അ​ല്പ​വ​സ്ത്ര​ം ധരിച്ച് ശ​രീ​ര​ഭം​ഗി​ ഒ​ക്കെ കാ​ണി​ച്ച് ഫോട്ടോയ്ക്ക് പോ​സ് ചെ​യ്യുകയും അ​തേ​പ്പ​റ്റി ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ൾ കു​റ്റം മു​ഴു​വ​നും പ​റ​യു​ന്ന​വ​രു​ടെ മു​ക​ളി​ൽ ആ​ക്കും എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ക​മ​ന്‍റ്

ഈ ​ക​മ​ന്‍റു​ക​ളു‌​ടെ സ്ക്രീ​ൻ​ഷോ‌​ട്ടു​ക​ൾ പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു എ​സ്ത​റി​ന്‍റെ മ​റു​പ​ടി. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സി​നി​മ​യി​ൽ റോ​ൾ കി​ട്ടാ​നാ​ണെ​ന്ന ഈ ​അ​സം​ബ​ന്ധം ന​മു​ക്ക് ഒ​ന്ന് അ​വ​സാ​നി​പ്പി​ച്ചു കൂ​ടെ ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഗ്ലാ​മ​റ​സ് ആ​യ​തു​കൊ​ണ്ട് മാ​ത്രം മ​ല​യാ​ള സി​നി​മ​യി​ൽ ക​ഴി​വു​ള്ള നാ​യി​ക​മാ​രാ​യി മാ​റി​യ എ​ത്ര പേ​രു​ണ്ടെ​ന്ന് പ​റ​ഞ്ഞു ത​രൂ.

ഒ​രാ​ൾ പോ​ലു​മി​ല്ല. ഇ​നി ആ​രെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്താ​ലും അ​തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് എ​ന്താ​ണ് കാ​ര്യം? മ​ല​യാ​ള സി​നി​മ എ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത് ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഴി​വി​ന്‍റെ​യും മി​ക​വി​ന്‍റെ​യും ക​രു​ത്തി​ലാ​ണ്. അ​ല്ലാ​തെ വെ​റും വ​സ്ത്ര​ധാ​ര​ണ​ത്തി​ലോ ഗ്ലാമർ പ്ര​ദ​ർ​ശ​ന​ത്തി​നോ അ​ല്ല. ചി​ല​ർ​ക്ക് സ്വ​ന്ത​മാ​യി ഒ​രു ജീ​വി​ത​മി​ല്ല എ​ന്ന​താ​ണ് സ​ത്യം.

സ​ഹോ​ദ​രാ, എ​ന്താ​ണ് നി​ങ്ങ​ൾ​ക്ക് ഇ​ത്ര പ്ര​ശ്നം?‌ അ​തോ കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സി​നെ കി​ട്ടാ​ൻ വേ​ണ്ടി​യു​ള്ള വി​ല​കു​റ​ഞ്ഞ പ്ര​ശ​സ്തി​യാ​ണോ ല​ക്ഷ്യം? എ​ന്താ​യാ​ലും സാ​ര​മി​ല്ല, ന​ട​ക്ക​ട്ടെ! സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് ഞാ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ല. പ​ക്ഷേ, ഇ​ന്ന് ഇ​ത്ത​ര​ക്കാ​രെ ഒ​ന്ന് തു​റ​ന്നു കാ​ണി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്ന് ഇപ്പോൾ തോ​ന്നി- എ​സ്ത​ർ അ​നി​ൽ കു​റി​ച്ചു.

Related posts

Leave a Comment