ഐ​സി​സി ടീ​മി​ൽ രോ​ഹി​ത്തും ബും​റ​യും; ഏ​ക​ദി​ന​ത്തി​ലെ ഒ​ന്നാ​മ​ന് ഇ​ട​മി​ല്ല

ല​ണ്ട​ൻ: പ​ന്ത്ര​ണ്ടാം ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് അ​വ​സാ​നി​ച്ച​തോ​ടെ ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റി​ലെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. രോ​ഹി​ത് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഐ​സി​സി ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം പി​ടി​ച്ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​രും അ​ഞ്ചു ബൗ​ള​ർ​മാ​രും വി​ക്ക​റ്റ് കീ​പ്പ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഐ​സി​സി​യു​ടെ ടീം.

​ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്പോ​ഴും വി​രാ​ട് കോ​ഹ്ലി​ക്കു ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​ല​ഭി​ച്ചി​ല്ല. നാ​ലു താ​ര​ങ്ങ​ൾ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഇം​ഗ്ല​ണ്ട് ടീ​മി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. റ​ണ്ണ​റ​പ്പാ​യ ന്യൂ​സി​ല​ൻ​ഡ് ടീ​മി​ലെ മൂ​ന്നു പേ​ർ ഇ​ടം​പി​ടി​ച്ചു.

ടീം ​ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ: രോ​ഹി​ത് ശ​ർ​മ, ജേ​സ​ണ്‍ റോ​യ് (ഇം​ഗ്ല​ണ്ട്), കെ​യ്ൻ വി​ല്യം​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ (ബം​ഗ്ലാ​ദേ​ശ്), ജോ ​റൂ​ട്ട്, ബെ​ൻ സ്റ്റോ​ക്സ് (ഇം​ഗ്ല​ണ്ട്), അ​ല​ക്സ് കാ​രെ, മി​ച്ച​ൽ സ്റ്റാ​ർ​ക്ക് (ഓ​സ്ട്രേ​ലി​യ), ജോ​ഫ്ര ആ​ർ​ച്ച​ർ (ഇം​ഗ്ല​ണ്ട്), ലോ​ക്കി ഫെ​ർ​ഗൂ​സ​ണ്‍ (ന്യൂ​സി​ല​ൻ​ഡ്), ജ​സ്പ്രീ​ത് ബും​റ (ഇ​ന്ത്യ), ട്രെ​ന്‍റ് ബോ​ൾ​ട്ട് (ന്യൂ​സി​ല​ൻ​ഡ്).

Related posts