ഇ​ന്ത്യ-​യു​കെ വ്യാ​പാ​ര ക​രാ​ർ; “ന​ന​ഞ്ഞ പ​പ്പ​ടം’ പോ​ലെ​യെ​ന്ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പ​രി​ഹാ​സം

ല​ണ്ട​ൻ: ഇ​ന്ത്യ-​ബ്രി​ട്ട​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​കെ പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്പോ​ര്.ക​രാ​റി​നെ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളോ​ട് ഉ​പ​മി​ച്ച് അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ച​താ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്. ബ്രി​ട്ട​നു വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കേ​ണ്ട ഈ ​ക​രാ​ർ ഒ​രു “ന​ന​ഞ്ഞ പ​പ്പ​ടം’ പോ​ലെ​യാ​ണെ​ന്ന് ട്രേ​ഡ് സെ​ക്ര​ട്ട​റി ആ​ൻ​ഡ്രൂ ഗ്രി​ഫി​ത്ത് പ​രി​ഹ​സി​ച്ചു.

ബ്രി​ട്ട​ന്‍റെ സേ​വ​ന​മേ​ഖ​ല​യെ ക​രാ​റി​ൽ അ​വ​ഗ​ണി​ച്ചെ​ന്നും ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് വി​ഹി​ത​ത്തി​ൽ ഇ​ള​വു ന​ൽ​കി​യ​ത് പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി​യെ ബാ​ധി​ക്കു​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം.ബ്രി​ട്ടീ​ഷ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ താ​രി​ഫ് ഇ​ള​വ് ല​ഭി​ക്കാ​ൻ അ​ഞ്ചു മു​ത​ൽ പ​ത്തു വ​ർ​ഷം​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മ്പോ​ൾ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ബ്രി​ട്ട​ൻ ഉ​ട​ൻ ഇ​ള​വ് ന​ൽ​കു​ന്നു​വെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

എ​ന്നാ​ൽ ഈ ​വി​മ​ർ​ശ​ന​ങ്ങ​ളെ വാ​ണി​ജ്യ​മ​ന്ത്രി ക്രി​സ് ബ്ര​യ​ന്‍റ് ശ​ക്ത​മാ​യി നേ​രി​ട്ടു. പ്ര​മു​ഖ ആ​ഗോ​ള ബാ​ങ്കു​ക​ളും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​രാ​റി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്ന് ബ്ര​യ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​ർ​ക്ക് ഇ​തൊ​രു “ന​ന​ഞ്ഞ പ​പ്പ​ട’​മ​ല്ല, മ​റി​ച്ച് ഒ​രു “മി​ക​ച്ച ത​ന്തൂ​രി’ ആ​ണെ​ന്ന് ബ്ര​യ​ന്‍റ് തി​രി​ച്ച​ടി​ച്ചു.2050-ഓ​ടെ ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ബ്രി​ട്ടീ​ഷ് വി​പ​ണി​ക്ക് വ​ൻ ക​രു​ത്താ​കു​മെ​ന്നു വാ​ണി​ജ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ വി​പ​ണി തു​റ​ന്നു കി​ട്ടു​ന്ന​തോ​ടെ ബ്രി​ട്ട​ന്‍റെ ജി​ഡി​പി​യി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ താ​രി​ഫ് ലാ​ഭി​ക്കാ​ൻ ഈ ​ക​രാ​റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം വാ​ദി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ബ്രി​ട്ട​ന്‍റെ ഭാ​വി​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ലേ​ബ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment