ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാന്‍ കാരണക്കാര്‍ നടീനടന്‍മാരെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോന് പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേരു പറയാന്‍ തനിക്ക് മടിയും പേടിയും ഇല്ലെന്നും ബി. ഉണ്ണികൃഷ്ണന് വ്യക്തമാക്കുകയുണ്ടായി.
മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന് പ്രമോഷനു പോകാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടന് ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്.
പേരുപറയാന്‍ മടിയുള്ള ആളല്ല ഞാന്‍. പ്രമോഷന് എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി. ഉണ്ണികൃഷ്ണന് ചോദിക്കുകയുണ്ടായി. അടുത്തിടെ ഇറങ്ങിയ വലതുവശത്തെ കള്ളന് സിനിമയുടെ പ്രമോഷനിലും ബിജു മേനോന് പങ്കെടുത്തിരുന്നില്ല.
