ക്രി​​​ക്ക​​​റ്റി​​​ന്‍റെ ത​​​റ​​​വാ​​​ട്ടു​​​മു​​​റ്റ​​​ത്തെ വണ്ടർ കിഡ്സ്

 

ല​​​ണ്ട​​​ൻ: ലോ​​​ർ​​​ഡ്സ് ടെ​​​സ്റ്റി​​​ലെ ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ പ്ര​​​ശം​​​സ​​​ക​​​ൾ​​​കൊ​​​ണ്ടു മൂ​​​ടു​​​ക​​​യാ​​​ണു ക്രി​​​ക്ക​​​റ്റ് ലോ​​​കം. ക്രി​​​ക്ക​​​റ്റി​​​ന്‍റെ ത​​​റ​​​വാ​​​ട്ടു​​​മു​​​റ്റ​​​ത്തു വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​യ ടീ​​​മി​​​നെ മു​​​ൻ ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ളും ഇം​​​ഗ്ലീ​​​ഷ് ക​​​ളി​​​യെ​​​ഴു​​​ത്തു​​​കാ​​​ർ​​പോ​​​ലും വാ​​​ഴ്ത്തു​​​ന്നു.

ഇ​​​ന്ത്യ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 272 റ​​​ണ്‍സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം പി​​​ന്തു​​​ട​​​ർ​​​ന്നി​​​റ​​​ങ്ങി​​​യ ഇം​​​ഗ്ല​​​ണ്ട് 120 റ​​​ണ്‍സി​​​നാ​​​ണു കൂ​​​ടാ​​​രം ക​​​യ​​​റി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ പേ​​​സ് പ​​​ട​​​യു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ ബൗ​​​ളിം​​​ഗി​​​നു മു​​​ന്നി​​​ൽ ആ​​​തി​​​ഥേ​​​യ ബാ​​​റ്റിം​​​ഗ് നി​​​ര ചീ​​​ട്ടു​​​കൊ​​​ട്ടാ​​​രം പോ​​​ലെ ത​​​ക​​​ർ​​​ന്നു.

അ​​​ഞ്ചു മ​​​ത്സ​​​ര പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഇ​​​ന്ത്യ 1-0 ലീ​​​ഡ് നേ​​​ടി. ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ൽ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ മ​​​ത്സ​​​ര​​​ത്തി​​ലെ താ​​​ര​​​മാ​​​യി. ജോ ​​​റൂ​​​ട്ടി​​​ന്‍റെ അ​​പ​​രാ​​ജി​​ത സെ​​​ഞ്ചു​​​റി വി​​​ഫ​​​ല​​​വും. ടെ​​​ന്‍റ് ബ്രി​​​ഡ്ജി​​​ലെ സ​​​മ​​​നി​​​ല​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ത്യ നേ​​​ടി​​​യ 151 റ​​​ണ്‍സി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ പ്ര​​​ക​​​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്.

ഷ​​​മി- ബും​​​റ കൂ​​​ട്ടു​​​കെ​​​ട്ട്

ലോ​​​ർ​​​ഡ്സി​​​ലെ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ര മാ​​​റ്റി​​​യെ​​​ഴു​​​തി​​​യ​​​ത് ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ലെ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി-​​​ജ​​​സ്പ്രീ​​​ത് ബും​​​റ ബാ​​​റ്റിം​​​ഗ് കൂ​​​ട്ടു​​​കെ​​​ട്ടാ​​​ണ്.

അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം​​ത​​​ന്നെ ഋ​​​ഷ​​​ഭ് പ​​​ന്ത് മ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​ന്ത്യ പ​​​രാ​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ ഇം​​​ഗ്ലീ​​​ഷ് പ്ര​​​തീ​​​ക്ഷ​​​ക​​​ളെ ഒ​​​ന്നൊ​​​ന്നാ​​​യി ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞ ഷ​​​മി-​​​ബും​​​റ കൂ​​​ട്ടു​​​കെ​​​ട്ട് ചേ​​​ർ​​​ത്ത​​​ത് 89 റ​​​ണ്‍സ് (ഷ​​​മി- 56, ബും​​​റ- 34). ഇ​​​ന്ത്യ​​​ക്ക് 272 റ​​​ണ്‍സി​​​ന്‍റെ ലീ​​​ഡും.

റൂ​​​ട്ടി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടു ടെ​​​സ്റ്റു​​​ക​​​ളി​​​ലും സെ​​​ഞ്ചു​​​റി നേ​​​ടി​​​യെ​​​ങ്കി​​​ലും വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന​​​യി​​​ലാ​​​ണ് ഇം​​​ഗ്ലീ​​​ഷ് നാ​​​യ​​​ക​​​ൻ ജോ ​​​റൂ​​​ട്ട്. നാ​​​യ​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ റൂ​​​ട്ടി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തും തെ​​​റ്റി.

ഷ​​​മി-​​​ബും​​​റ കൂ​​​ട്ടു​​​കെ​​​ട്ടി​​​നെ പൊ​​​ളി​​​ക്കാ​​​ൻ ആ​​​ക്ര​​​മ​​​ണോ​​​ത്സു​​​ക​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ റൂ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യി​​​ല്ല. ക്യാ​​​പ്റ്റ​​​ൻ​​​സി​​​യി​​​ലെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ പാ​​​ളി​​​ച്ച​​​യാ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ണ്.

ഇം​​​ഗ്ലീ​​​ഷ് സ്ലെ​​​ഡ്ജിം​​​ഗ്

ലോ​​​ർ​​​ഡ്സി​​​ൽ ഇ​​​രു ടീ​​​മു​​​ക​​​ളി​​​ലെ​​​യും താ​​​ര​​​ങ്ങ​​​ൾ നേ​​​ർ​​​ക്കു​​​നേ​​​ർ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത് പ​​​തി​​​വു കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. ജ​​​യിം​​​സ് ആ​​​ൻ​​​ഡേ​​​ഴ്സ​​​നും വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​​യും ത​​​മ്മി​​​ലാ​​​ണ് ആ​​​ദ്യം കോ​​​ർ​​​ത്ത​​​ത്. നാ​​​ലാം ദി​​​ന​​​ത്തി​​​ൽ ബും​​​റ​​​യോ​​​ടും ആ​​​ൻ​​​ഡേ​​​ഴ്സ​​​ൻ ചൂ​​​ടാ​​​യി.

ഒ​​​ന്നും മി​​​ണ്ടാ​​​തെ മ​​​ട​​​ങ്ങി​​​യ ബും​​​റ​​​യെ അ​​​വ​​​സാ​​​ന ദി​​​നം ജോ​​​സ് ബ‌​​ട്‌​​ല​​​റും മാ​​​ർ​​​ക്ക് വു​​​ഡും പ്ര​​​കോ​​​പി​​​പ്പി​​​ച്ചു. ബാ​​​റ്റിം​​​ഗി​​​ലെ ക​​​രി​​​യ​​​ർ ബെ​​​സ്റ്റ് പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​രു​​​ന്നു ബും​​​റ​​​യു​​​ടെ ഉ​​​ശി​​​ര​​​ൻ മ​​​റു​​​പ​​​ടി. വൈ​​​കാ​​​രി​​​ക​​​മാ​​​യ എ​​​ന്തോ ഒ​​​ന്നി​​​ലേ​​​ക്ക് (വാ​​​ക്പോ​​​രി​​​നെ​​​ക്കു​​​റി​​​ച്ച്) എ​​​ത്തി​​​പ്പെ​​​ട്ട​​​തോ​​​ടെ അ​​​വ​​​ർ​​​ക്കു മേ​​​ൽ​​​ക്കൈ ല​​​ഭി​​​ച്ചെ​​​ന്ന ജോ ​​​റൂ​​​ട്ടി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ എ​​​ല്ലാ​​​മു​​​ണ്ട്.

രോ​​​ഹി​​​ത്-​​​രാ​​​ഹു​​​ൽ ഓ​​​പ്പ​​​ണിം​​​ഗ്

രോ​​​ഹി​​​ത് ശ​​​ർ​​​മ-​​​കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ ഓ​​​പ്പ​​​ണിം​​​ഗ് കൂ​​​ട്ടു​​​കെ​​​ട്ടി​​​നു കൊ​​​ടു​​​ക്ക​​​ണം ഒ​​​രു കു​​​തി​​​ര​​​പ്പ​​​വ​​​ൻ. പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​മു​​​ന്പ് സ​​​ങ്ക​​​ൽ​​​പ്പ​​​ത്തി​​​ലേ ഇ​​​ല്ലാ​​​തി​​​രു​​​ന്ന ഓ​​​പ്പ​​​ണിം​​​ഗ് സ​​​ഖ്യ​​​മാ​​​ണു ലോ​​​ർ​​​ഡ്സി​​​ലെ ഇ​​​ന്ത്യ​​​ൻ വി​​​ജ​​​യ​​​ത്തി​​​ന് അ​​​ടി​​​ത്ത​​​റ പാ​​​കി​​​യ​​​ത്.

ശു​​​ഭ്മ​​​ൻ ഗി​​​ല്ലി​​​നും മാ​​​യ​​​ങ്ക് അ​​​ഗ​​​ർ​​​വാ​​​ളി​​​നും പ​​​രി​​​ക്കേ​​​റ്റ​​​തോ​​​ടെ ഓ​​​പ്പ​​​ണ​​​ർ സ്ഥാ​​​നം ല​​​ഭി​​​ച്ച രാ​​​ഹു​​​ൽ അ​​​വ​​​സ​​​രം ശ​​​രി​​​ക്കും മു​​​ത​​​ലാ​​​ക്കി. ട്രെ​​​ന്‍റ് ബ്രി​​​ഡ്ജി​​​ലെ ആ​​​ദ്യ ടെ​​​സ്റ്റി​​​ന്‍റെ ഒ​​​ന്നാ​​​മി​​​ന്നിം​​​ഗ്സി​​​ൽ രാ​​​ഹു​​​ലാ​​​യി​​​രു​​​ന്നു ടീ​​​മി​​​ന്‍റെ ടോ​​​പ്സ്കോ​​​റ​​​ർ (84 റ​​​ണ്‍സ്). ലോ​​​ർ​​​ഡ്സി​​​ൽ ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ രാ​​​ഹു​​​ൽ 129 റ​​​ണ്‍സ് അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ൾ രോ​​​ഹി​​​തി​​​ന്‍റെ വ​​​ക 83 റ​​​ണ്‍സ്. 126 റ​​​ണ്‍സി​​​ന്‍റെ ഓ​​​പ്പ​​​ണിം​​​ഗ് കൂ​​​ട്ടു​​​കെ​​​ട്ട്.

ഇ​​​ഷാ​​​ന്ത് ഫാ​​​ക്ട​​​ർ

ലോ​​​ർ​​​ഡ്സി​​​ലെ ജ​​​യ​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജും ജ​​​സ്പ്രീ​​​ത് ബും​​​റ​​​യും മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യു​​​മെ​​​ല്ലാം കൈ​​​യ​​​ടി നേ​​​ടു​​​ന്പോ​​​ൾ മ​​​റ​​​ന്നു​​​പോ​​​കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത പേ​​​രാ​​​ണ് ഇ​​​ഷാ​​​ന്ത് ശ​​​ർ​​​മ​​​യു​​​ടേ​​​ത്. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റോ​​​യു​​​ടെ​​​യും ഹ​​​സീ​​​ബ് ഹ​​​മീ​​​ദി​​​ന്‍റെ​​​യും നി​​​ർ​​​ണാ​​​യ​​​ക വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തി ഇം​​​ഗ്ലീ​​​ഷ് മ​​​ധ്യ​​​നി​​​ര​​​യെ പൊ​​​ളി​​​ച്ച​​​ത് ഇ​​​ഷാ​​​ന്താ​​​ണ്. 2014ൽ ​​​ഇ​​​ന്ത്യ ലോ​​​ർ​​​ഡ്സി​​​ൽ വി​​​ജ​​​യം നേ​​​ടി​​​യ​​​പ്പോ​​​ഴും ഏ​​​ഴു വി​​​ക്ക​​​റ്റ് പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ഇ​​​ഷാ​​​ന്ത് തി​​​ള​​​ങ്ങി​​​യി​​​രു​​​ന്നു.

ര​​​ഹാ​​​നെ-​​​പൂ​​ജാ​​​ര കൂ​​​ട്ടു​​​കെ​​​ട്ട്

ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ അ​​​ജി​​​ൻ​​​ക്യ ര​​​ഹാ​​​നെ​​​യും ചേ​​​തേ​​​ശ്വ​​​ർ പു​​​ജാ​​​ര​​​യും ന​​​ട​​​ത്തി​​​യ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പ് ഓ​​​ർ​​​മി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. മു​​​ൻ​​​നി​​​ര പ​​​ത്തി​​​താ​​​ഴ്ത്തി​​​യ​​​പ്പോ​​​ൾ ക്ഷ​​​മ​​​യോ​​​ടെ​ നി​​​ന്ന പു​​​ജാ​​​ര(45)യും ​​​ര​​​ഹാ​​​നെ(61)യും ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത 100 റ​​​ണ്‍സി​​​ന് ത​​​നി​​​ത്ത​​​ങ്ക​​​ത്തി​​​ന്‍റെ മാ​​​റ്റ്. മെ​​​ൽ​​​ബ​​​ണി​​​ലെ സെ​​​ഞ്ചു​​​റി പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം ര​​​ഹാ​​​നെ​​​യു​​​ടെ മ​​​റ്റൊ​​​രു ക്ലാ​​​സി​​​ക് ഇ​​​ന്നിം​​​ഗ്സ്.

സൂ​​​പ്പ​​​ർ സി​​​റാ​​​ജ്

വി​​​രാ​​​ട് കോ​​ഹ്‌​​ലി​​​യെ​​​ന്ന നാ​​​യ​​​ക​​​ൻ അ​​​ർ​​​പ്പി​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​ന് മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​- ലോ​​​ർ​​​ഡ്സി​​​ലെ എ​​​ട്ടു​​​വി​​​ക്ക​​​റ്റ്. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ 13 വി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി ഇ​​​ന്ത്യ​​​യെ പ​​​ര​​​ന്പ​​​ര നേ​​​ട്ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച സി​​​റാ​​​ജ് ഇം​​​ഗ്ല​​​ണ്ടി​​​ലും മി​​​ക​​​വ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ലോ​​​ർ​​​ഡ്സി​​​ലെ ഇ​​​ന്ത്യ​​​ൻ ബൗ​​​ള​​​റു​​​ടെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മെ​​​ന്ന നേ​​​ട്ട​​​വു​​​മാ​​​യാ​​​ണു സി​​​റാ​​​ജ് ക​​​ളം​​​വി​​​ട്ട​​​ത്.

Related posts

Leave a Comment