യു​ക്രെ​യ്നി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു; ബ​ങ്ക​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ഷെ​ല്ല് പ​തി​ച്ചാ​യി​രു​ന്നു അപകടം

 

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ർ​ക്കീ​വി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​ർ​ണാ​ട​ക സ്വ​ദേ​ശി ന​വീ​ൻ കു​മാ​ർ(21) ആ​ണ് മ​രി​ച്ച​ത്.

സ്റ്റു​ഡ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​വീ​ൻ കു​മാ​ർ.

ന​വീ​ൻ താ​മ​സി​ച്ചി​രു​ന്ന ബ​ങ്ക​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ന​വീ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ചെ​ന്നൈ​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment