ന​ർ​മ​ത്തി​ന്‍റെ മ​ർ​മം അ​റി​ഞ്ഞാ​ൽ ജീ​വി​തം ആ​സ്വാ​ദ്യ​ക​ര​മാ​കും: ഇ​ന്ന​സെ​ന്‍റ് പറയുന്നു…

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ർ​മ്മ​ത്തി​ന്‍റെ മ​ർ​മം അ​റി​ഞ്ഞ് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ജീ​വി​ത വൈ​ഷ​മ്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധ​മാ​യി​രി​ക്കും അ​തെ​ന്ന് ടി.​വി. ഇ​ന്ന​സെ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ന്‍റെ പ​ല പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും ന​ർ​മ്മ​മാ​ണ് ജീ​വി​ത​ത്തി​ന് ക​രു​ത്ത​ത് ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.

വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ എ​ട്ടാ​മ​ത് ഞാ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​ശ്രീ ക​ലാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ​ത്് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​രി​ത​മ​യ​മാ​യ മാ​നു​ഷി​ക ജീ​വി​ത​ത്തി​ൽ ന​ർ​മ്മം ഒ​രു മ​രു​ന്നാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന വ​നി​ത ഫെ​ഡ് അ​ധ്യ​ക്ഷ അ​ഡ്വ. കെ.​ആ​ർ. വി​ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​രി​ക്കേ​ച്ച​റി​സ്റ്റും, സി​നി​മാ ന​ട​നു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ച​യാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ളി​നി ബാ​ല​കൃ​ഷ്ണ​ൻ, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ബാ​ബു, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​ന്പി​ളി ജ​യ​ൻ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ല​ത സു​രേ​ഷ്, ഷൈ​ല​ജ ബാ​ല​ൻ, കെ.​എ​സ്. ഡാ​ലി​യ, ഷീ​ജ മോ​ഹ​ന​ൻ, അ​ജി​ത വി​ജ​യ​ൻ, അ​നി​ത ബി​ജു, അ​ജി​ത ബാ​ബു, സു​വി​ധ വി​ന​യ​ൻ, മു​രി​യാ​ട് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ മോ​ഹ​ന​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ത സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ചെ​യ​ർ​മാ​ൻ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. നാ​ട്ട​റി​വു​മൂ​ല സി​സ്റ്റ​ർ റോ​സ് ആ​ന്‍റോ​യും, ക​ലാ​സ​ന്ധ്യ ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ നൈ​സ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts