ബൈ​ക്കി​ല്‍ ര​ണ്ട് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രു​ണ്ടാ​യ​തു​കൊ​ണ്ട് മാ​ത്രം ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കു​റ​യ്ക്കാ​നാ​കി​ല്ലെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന അ​പ​ക​ട​ക്കേ​സു​ക​ളി​ൽ, ബൈ​ക്കി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ര​ണ്ട് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​രെ ക​യ​റ്റി എ​ന്ന കാ​ര​ണ​ത്താ​ല്‍ മാ​ത്രം ഇ​ന്‍​ഷ്വ​റ​ൻ​സ് തു​ക കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ക്ലെ​യി​മു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​താ​ണ് ഈ ​വി​ധി.

ബൈ​ക്കി​ല്‍ ര​ണ്ട് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. എ​ന്നാ​ല്‍, ഈ ​നി​യ​മ​ലം​ഘ​നം ത​ന്നെ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക്ക് ബാ​ധ്യ​ത​യു​ണ്ട്. അ​ത്ത​രം തെ​ളി​വു​ക​ളി​ല്ലാ​തെ ന​ഷ്ട​പ​രി​ഹാ​ര തു​ക കു​റ​യ്ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

അ​പ​ക​ടം ന​ട​ന്ന​ത് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ അ​ശ്ര​ദ്ധ മൂ​ല​മാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ൽ, ബൈ​ക്കി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നോ​ക്കി മാ​ത്രം ന​ഷ്ട​പ​രി​ഹാ​രം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ നി​രീ​ക്ഷി​ച്ചു. 2011-ല്‍ ​ന​ട​ന്ന ഒ​രു അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഈ ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ട്രൈ​ബ്യൂ​ണ​ൽ നി​ശ്ച​യി​ച്ചി​രു​ന്ന വ​രു​മാ​ന​വും അം​ഗ​വൈ​ക​ല്യ​ത്തി​ന്‍റെ ശ​ത​മാ​ന​വും കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഹൈ​ക്കോ​ട​തി, ഹ​ര്‍​ജി​ക്കാ​ര​ന് അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തെ ഈ ​കേ​സ് പ​രി​ഗ​ണി​ച്ച ട്രൈ​ബ്യൂ​ണ​ൽ, ബൈ​ക്കി​ല്‍ മൂ​ന്ന് പേ​ര്‍ യാ​ത്ര ചെ​യ്ത​തി​നാ​ല്‍ അ​പ​ക​ട​ത്തി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന് 20% ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് ക​ണ്ട് ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ല്‍ കു​റ​വ് വ​രു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം അ​പ​ക​ട​മു​ണ്ടാ​ക്കി​യ ജീ​പ്പ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ​യാ​ണ് കു​റ്റം ചു​മ​ത്തി​യി​രു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Related posts

Leave a Comment