ഓൺലൈൻ ഗെയിമിംഗിലൂടെ കടബാധ്യത; ഇൻഷുറൻസ് തുകയ്‌ക്കായി അമ്മയെ കൊലപ്പെടുത്തി മ​ക​ൻ

ല​ക്നോ: ഇ​ൻ​ഷു​റ​ൻ​സ് തു​ക കൈ​ക്ക​ലാ​ക്കാ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ലാ​ണ് സം​ഭ​വം. ഹി​മാ​ൻ​ഷു എ​ന്ന​യാ​ളാ​ണ് 50 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കാ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം യ​മു​ന ന​ദീ​തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​ത്.

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​യാ​യ ഹി​മാ​ൻ​ഷു വ​ലി​യ തു​ക ക​ടം വ​രു​ത്തി​വ​ച്ചി​രു​ന്നു. ഈ ​ക​ടം വീ​ട്ടു​ന്ന​തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​വാ​നാ​യി​രു​ന്നു ഇ​യാ​ൾ കൊ​ല​പാ​ത​കം ചെ​യ്ത​ത്.

പി​തൃ​സ​ഹോ​ദ​രി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു​വി​റ്റ ഹി​മാ​ൻ​ഷു ഈ ​പ​ണം​കൊ​ണ്ട് മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​ച്ഛ​ൻ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​യാ​ൾ അ​മ്മ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ലാ​ക്കി യ​മു​ന ന​ദി തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​ത്.

ചി​ത്ര​കൂ​ട് ക്ഷേ​ത്ര​ത്തി​ൽ പോ​യ ഹി​മാ​ൻ​ഷു​വി​ന്‍റെ അ​ച്ഛ​ൻ റോ​ഷ​ൻ സിം​ഗ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ഭാ​ര്യ​യെ​യും മ​ക​നെ​യും ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ പ​രി​സ​രം മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ചു. അ​പ്പോ​ൾ അ​യ​ൽ​ക്കാ​ര​ൻ ഹി​മാ​ൻ​ഷു​വി​നെ ട്രാ​ക്ട​റി​ൽ ന​ദി​ക്ക് സ​മീ​പം ക​ണ്ട​താ​യി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഹി​മാ​ൻ​ഷു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment