പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ഷേ​ധി​ച്ച് വി​വാ​ഹി​ത​നാ​യ അ​ധ്യാ​പ​ക​ൻ: പ​ക ക​യ​റി അ​ധ്യാപ​ക​ന്‍റെ മോ​ർ‌​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ചു; യു​വ​തി പോ​ലീ​സ് പി​ടി​യി​ൽ

ഹൈ​ദരാ​ബാ​ദ്: അ​ധ്യാ​പ​ക​ന്‍റെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. യു​വ​തി​യു​ടെ അ​ധ്യാ​പ​ക​നും തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ യു​വാ​വി​ന്‍റെ ന​ഗ്ന​ചി​ത്ര​മാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്.

അ​ധ്യാ​പ​ക​നോ​ട് യു​വ​തി​ക്ക് പ്ര​ണ​യം തോ​ന്നി​യി​രു​ന്നു. ഇ​ക്കാ​ര്യം യു​വ​തി അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​വാ​ഹി​ത​നാ​യ അ​ധ്യാ​പ​ക​ൻ യു​വ​തി​യു​ടെ പ്ര​ണ​യം നി​ര​സി​ച്ചു. ഇ​തി​ൽ പ​ക തോ​ന്നി​യ യു​വ​തി അ​ധ്യാ​പ​ക​ന്‍റെ വ്യാ​ജ ന​ഗ്ന​വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ന്‍റെ കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​വ​രെ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

യു​വ​തി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​യാ​ൾ ഫാ​ക്ക​ൽ​റ്റി മെ​മ്പ​റാ​യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നോ​ട് പ്ര​ണ​യം തോ​ന്നി​യ യു​വ​തി ഇ​ക്കാ​ര്യം അ​യാ​ളോ​ട് തു​റ​ന്നു​പ​റ​ഞ്ഞു. എ​ന്നാ​ൽ വി​വാ​ഹി​ത​നാ​യ അ​ധ്യാ​പ​ക​ൻ യു​വ​തി​യെ അ​വ​ഗ​ണി​ച്ചു വി​ട്ടു.

പി​ന്നാ​ലെ ദേ​ഷ്യം തോ​ന്നി​യ യു​വ​തി വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളെ​ടു​ത്തു ഇ​വ മോ​ർ​ഫ് ചെ​യ്യു​ക​യും, ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും യൂ​ട്യൂ​ബി​ലും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി അ​തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

ഹൈ​ക്കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജ് സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ പേ​ജ് എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം അ​വ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കൂ​ടാ​തെ അ​ധ്യാ​പ​ക​ന്‍റെ ഭാ​ര്യ​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കും എ​ല്ലാം മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​യ​ച്ചു​കൊ​ടു​ത്തു. ഒ​ടു​വി​ൽ ഇ​വ​രെ അ​ന​ന്ത​പൂ​രി​ൽ നി​ന്നും ഹൈ​ദരാ​ബാ​ദി​ലെ സൈ​ബ​ർ ക്രൈം ​പോലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment