ക്യാ​പ്റ്റ​ന്‍ അയ്യർ..?

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍​സി ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ മി​ക​ച്ച നേ​തൃ​പാ​ട​വ​ത്തി​ലൂ​ടെ ടീ​മു​ക​ളെ മു​ന്നോ​ട്ടു​ന​യി​ച്ച ശ്രേ​യ​സ് അ​യ്യ​റി​നെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ അ​ടു​ത്ത നാ​യ​ക​നാ​ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​താ​യി സൂ​ച​ന.

ഇ​ന്ത്യ​ന്‍ പു​രു​ഷ വൈ​റ്റ്‌​ബോ​ള്‍ ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍​ക്ക് ഒ​രു ക്യാ​പ്റ്റ​ന്‍ എ​ന്ന നി​ര്‍​ദേ​ശ​വും ബി​സി​സി​ഐ​ക്കു​ള്ളി​ല്‍ ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് ശ്രേ​യ​സ് അ​യ്യ​ര്‍ എ​ത്തു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ വൈ​റ്റ്‌​ബോ​ള്‍ ക്രി​ക്ക​റ്റി​ന് ഒ​രു ക്യാ​പ്റ്റ​ന്‍ എ​ന്ന നീ​ക്കം ശു​ഭ്മാ​ന്‍ ഗി​ല്ലി​ലൂ​ടെ ബി​സി​സി​ഐ ന​ട​ത്തി​യെ​ങ്കി​ലും അ​തു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഗി​ല്ലി​ന്‍റെ ഫോ​മി​ല്ലാ​യ്മ അ​ദ്ദേ​ഹ​ത്തെ ടീ​മി​ല്‍​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ ബി​സി​സി​ഐ​യെ നി​ര്‍​ബ​ന്ധി​ത​മാ​ക്കി. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ടീ​മി​നെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ഏ​ക​ദി​ന ടീ​മി​നെ ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​ണ് ന​യി​ക്കു​ന്ന​ത്. ടെ​സ്റ്റ് ടീം ​ക്യാ​പ്റ്റ​നും ഗി​ല്ലാ​ണ്.

സൂ​ര്യ​യു​ടെ മോ​ശം ഫോം

​ട്വ​ന്‍റി-20 ബാ​റ്റ​ര്‍​മാ​രി​ല്‍ ഒ​രി​ക്ക​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​ണ് ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ ബി​സി​സി​ഐ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഐ​സി​സി 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പ്, 2025 ഏ​ഷ്യ ക​പ്പ് തു​ട​ങ്ങി​യ ട്രോ​ഫി​ക​ളി​ല്‍ ഇ​ന്ത്യ​യെ എ​ത്തി​ച്ച ക്യാ​പ്റ്റ​നാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്. എ​ന്നാ​ല്‍, ഈ ​ര​ണ്ട് ടൂ​ര്‍​ണ​മെ​ന്‍റി​ലു​മാ​യി ഒ​രു അ​ര്‍​ധ​സെ​ഞ്ചു​റി മാ​ത്ര​മാ​ണ് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് നേ​ടി​യ​ത്. അ​താ​ക​ട്ടെ, ലോ​ക​ക​പ്പി​ല്‍ മും​ബൈ വാ​ങ്ക​ഡെ​യി​ല്‍​വ​ച്ച് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ 49 പ​ന്തി​ല്‍ നേ​ടി​യ 84 നോ​ട്ടൗ​ട്ട്. ഐ​പി​എ​ല്‍ 2026 സീ​സ​ണി​ലും സൂ​ര്യ​കു​മാ​റി​ന്‍റെ മോ​ശം ഫോ​മി​ല്‍ മാ​റ്റ​മി​ല്ല. 19-ാം സീ​സ​ണ്‍ ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി​ക്ക് എ​തി​രേ നേ​ടി​യ 51 റ​ണ്‍​സ് ആ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍. ഈ ​സീ​സ​ണി​ല്‍ സൂ​ര്യ​കു​മാ​ര്‍ 40നു ​മു​ക​ളി​ല്‍ സ്‌​കോ​ര്‍ ചെ​യ്ത ഏ​ക ഇ​ന്നിം​ഗ്‌​സും അ​താ​യി​രു​ന്നു.

അ​ടു​ത്ത സീ​സ​ണ്‍ ശ്രേ​യ​സ്

2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ശേ​ഷ​മു​ള്ള, അ​ടു​ത്ത സീ​സ​ണി​ലേ​ക്ക് ശ്രേ​യ​സ് അ​യ്യ​റി​നെ ക്യാ​പ്റ്റ​നാ​ക്കാ​നാ​ണ് അ​ജി​ത് അ​ഗാ​ര്‍​ക്ക​ര്‍ ന​യി​ക്കു​ന്ന ബി​സി​സി​ഐ സെ​ല​ക്‌​ഷ​ന്‍ പാ​ന​ലി​ന്‍റെ നീ​ക്കം. ഐ​പി​എ​ല്ലി​ല്‍ ക്യാ​പ്റ്റ​നാ​യ​പ്പോ​ള്‍ മു​ത​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍ മി​ക​ച്ച ട്രാ​ക്ക് റി​ക്കാ​ര്‍​ഡാ​ണ് കെ​ട്ടി​പ്പ​ടു​ത്ത​ത്. 2019ല്‍ ​ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍. ആ ​സീ​സ​ണി​ല്‍ ടീം ​പ്ലേ ഓ​ഫി​ല്‍. 2020 സീ​സ​ണി​ല്‍ ഡ​ല്‍​ഹി​യെ ഫൈ​ന​ലി​ല്‍ എ​ത്തി​ച്ചു. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഡ​ല്‍​ഹി ക​ളി​ച്ച ഏ​ക ഫൈ​ന​ല്‍. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പി​ന്നീ​ട് ഡ​ല്‍​ഹി​ക്കു പു​റ​ത്ത്. 2022 ലേ​ല​ത്തി​ല്‍ 12.25 കോ​ടി രൂ​പ​യ്ക്ക് കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ല്‍.

ടീം ​പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഏ​ഴാം സ്ഥാ​ന​ത്ത്. 2023 സീ​സ​ണി​ല്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, 2024 സീ​സ​ണി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ ഐ​പി​എ​ല്‍ കി​രീ​ട​ത്തി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് 2025 ലേ​ല​ത്തി​ല്‍ 26.75 കോ​ടി രൂ​പ​യ്ക്ക് പ​ഞ്ചാ​ബ് കിം​ഗ്‌​സി​ലേ​ക്ക്. അ​വി​ടെ​യും ക്യാ​പ്റ്റ​ന്‍​സി. ടീ​മി​നെ ഫൈ​ന​ലി​ല്‍ എ​ത്തി​ച്ചു. 2014നു​ശേ​ഷം പ​ഞ്ചാ​ബ് ടീം ​ഫൈ​ന​ലി​ല്‍ ക​ളി​ച്ച​ത് അ​ന്നാ​ദ്യം. 2026 സീ​സ​ണി​ല്‍ പ​ഞ്ചാ​ബി​നെ ആ​ദ്യ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ലും തോ​ല്‍​വി അ​റി​യാ​തെ ന​യി​ച്ചു. ഈ ​ട്രാ​ക്ക് റി​ക്കാ​ര്‍​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത വൈ​റ്റ്‌​ബോ​ള്‍ ക്യാ​പ്റ്റ​നാ​യി ശ്രേ​യ​സ് അ​യ്യ​റി​നെ ബി​സി​സി​ഐ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

അ​യ​ര്‍​ല​ന്‍​ഡ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​നം

ഇ​ന്ത്യ​യു​ടെ അ​യ​ര്‍​ല​ന്‍​ഡ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ട്വ​ന്‍റി-20 ടീം ​ക്യാ​പ്റ്റ​ന്‍​സി ശ്രേ​യ​സ് അ​യ്യ​റി​നെ ഏ​ല്‍​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. 2028 ട്വ​ന്‍റി-20 ലോ​ക​ക​പ്പ്, ഒ​ളി​മ്പി​ക്‌​സ് മു​ന്‍​നി​ര്‍​ത്തി​യു​ള്ള നീ​ക്ക​മാ​ണ് ബി​സി​സി​ഐ ന​ട​ത്തു​ന്ന​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ കീ​ഴി​ല്‍ 76.92 ആ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ശ​ത​മാ​നം. വൈ​ഭ​വ് സൂ​ര്യ​വം​ശി അ​ട​ക്ക​മു​ള്ള പു​തു​മു​ഖ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​കും ഇ​ന്ത്യ അ​ടു​ത്ത സൈ​ക്കി​ളി​ലേ​ക്കു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക എ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment