ഐ​എ​സി​നു​ള്ള ഫ​ണ്ടു ശേ​ഖ​ര​ണം; സമ്പന്നമായ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ൾ കവർച്ച ചെയ്യണം;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ സ​ന്പ​ത്തു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണെ​ന്ന് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) നി​രീ​ക്ഷ​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ഐ​എ​സി​നു​ള്ള ഫ​ണ്ടു ശേ​ഖ​ര​ണ​ത്തി​ന് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്പോ​ൾ ഈ ​ര​ണ്ടു ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ക​ണ​മെ​ന്നു ഐ​എ​സി​ന്‍റെ കേ​ര​ള​ഘ​ട​കം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ ഐ​എ​സ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്കം എ​ൻ​ഐ​എ അ​ടു​ത്തി​ടെ പൊ​ളി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

എ​ൻ​ഐ​എ പി​ടി​കൂ​ടി​യ തൃ​ശൂ​ർ സ്വ​ദേ​ശി ന​ബീ​ൽ അ​ഹ​മ്മ​ദാ​യി​രു​ന്നു മ​ധ്യ​കേ​ര​ള​ത്തി​ലെ ക​വ​ർ​ച്ച​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വ​ലി​യ സു​ര​ക്ഷ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ക എ​ളു​പ്പ​മ​ല്ലെ​ന്നും അ​തി​നാ​ൽ താ​ര​ത​മ്യേ​ന സു​ര​ക്ഷ കു​റ​ഞ്ഞ ക്ഷേ​ത്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഐ​എ​സ് ക​വ​ർ​ച്ച​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment