ദാ ഇതാണ് ആ അഭിമാനനിമിഷം..! റോക്കറ്റ് വിക്ഷേപണത്തിന്‍റെ സെല്‍ഫി വീഡിയോയുമായി ഐഎസ്ആര്‍ഒ

ISRO_selfie

104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപഥത്തിലെത്തിച്ചു റിക്കാര്‍ഡ് സൃഷ്ടിച്ച ഐഎസ്ആര്‍ഒ അതിന്‍റെ വിസ്മയിപ്പിക്കുന്ന സെല്‍ഫി വീഡിയോ പുറത്തുവിട്ടു. പിഎസ്എല്‍വി37 എന്ന റോക്കറ്റ് ആണ് 104 ഉപഗ്രഹങ്ങളെ 30 മിനിറ്റിനുള്ളില്‍ വിവിധ ഭ്രമണപഥങ്ങളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് അഭിമാനമായത്.

ലോഞ്ചിംഗിനു ശേഷമുള്ള വിസ്മയകരമായ നിമിഷങ്ങളാണ് റോക്കറ്റില്‍നിന്നു പകര്‍ത്തിയ രീതിയില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 104 ഉപഗ്രഹങ്ങളില്‍ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. 96 എണ്ണം അമേരിക്കയുടേതാണ്. ഇതില്‍ 88 എണ്ണം സാന്‍ഫ്രാന്‍സിസ്‌കോയിലെ എര്‍ത്ത് ഇമേജിംഗ് കന്പനിയുടേതാണ്. നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇസ്രയേല്‍, കസാക്ക്സ്ഥാന്‍, യുഎഇ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.

വീഡിയോ കാണാം:

Related posts