‘ജ​ന​നാ​യ​ക​ൻ’ സി​നി​മ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​ജ​യ്‌​യു​ടെ ത​മി​ഴ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സി​ബി​എ​ഫ്സി സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ജ​നു​വ​രി 20ന് ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ഷ​യം പ​രി​ഗ​ണി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ർ ദ​ത്ത, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മാ​സി​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്.

ചി​ത്ര​ത്തി​ന് ഉ​ട​ൻ സി​ബി​എ​ഫ്സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം എ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം സ്റ്റേ ​ചെ​യ്ത മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സി​ബി​എ​ഫ്സി അ​നു​മ​തി​ക്കു മു​ന്പ് സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​ള​രെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന രീ​തി​യാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ റോ​ഹ്ത്ത​ഗി വാ​ദി​ച്ചു. അ​യ്യാ​യി​ര​ത്തി​ല​ധി​കം തി​യ​റ്റ​റു​ക​ൾ ബു​ക്ക് ചെ​യ്ത​താ​യും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, സി​നി​മ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്കു മു​ന്നി​ൽ റ​ഫ​ർ ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ത്തെ നി​ർ​മാ​താ​ക്ക​ൾ ചോ​ദ്യം​ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​ഷ​യം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ജ​നു​വ​രി 20ന് ​കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ കേ​സ് തീ​ർ​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ശ്ര​മി​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment