ജിഷ്ണു കേസ്: സിബിഐ 22 പേരുടെ മൊഴിയെടുത്തു; പിതാവ് അശോകന് ലഭിച്ച ഊമകത്ത് സിബിഐ വാങ്ങി പരിശോധിച്ചു

നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യിയുടെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം 22 പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. കൊ​ച്ചി​യി​ൽ നിന്നും നാദാപുരത്ത് എത്തി ക്യാമ്പ് ചെയ്താണ് സിബിഐ സംഘം ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ, ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രി​ൽനി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്. ജി​ഷ്ണു പ​ഠി​ച്ച പേ​രോ​ട് എം​ഐ​എം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലും സി​ബി​ഐ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ജി​ഷ്ണുവിന്‍റെ മൃ​ത​ദേ​ഹം നേരിൽ കാ​ണു​ക​യും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്ത നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മു​റി​വു​ക​ൾ കണ്ടുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ജി​ഷ്ണു​വി​ന്‍റ മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ക​ണ്ട ബ​ന്ധു​വും ഡോ​ക്ട​റു​മാ​യ ജ​സി സു​ജി​തി​ന്‍റെ കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടം ചാ​ലി​ലെ വീ​ട്ടി​ലെ​ത്തിയാണ് സംഘം മൊഴിയെടുത്തത്.

ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ, അ​ച്ഛ​ൻ അ​ശോ​ക​ൻ എ​ന്നി​വ​രി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ ജി​ഷ്ണു​വി​ന്‍റെ പി​താ​വി​ന് ല​ഭി​ച്ച ര​ണ്ട് ഊ​മ​ക്ക​ത്തു​ക​ൾ അദ്ദേഹം സി​ബി​ഐ​ക്ക് കൈ​മാ​റി.

കേ​സ് തെ​ളി​യി​ല്ലെ​ന്നും ചി​ല​രു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും കാ​ണി​ച്ചാ​ണ് ഊ​മ​ക്ക​ത്തു​ക​ൾ ലഭിച്ചത്. ര​ണ്ട് ക​ത്തു​ക​ളും സി​ബി​ഐ സം​ഘം വാങ്ങി.​ ഒ​ന്നാംഘ​ട്ട തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ സി​ബി​ഐ അ​ടു​ത്തഘ​ട്ടത്തിൽ സ​ഹ​പാ​ഠി​കൾ, കോ​ള​ജ് അ​ധി​കൃ​തർ തുടങ്ങിയവരിൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും.

Related posts