യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നു പരാതി: അയൽവാസി അ​റ​സ്റ്റി​ൽ


ചെ​ങ്ങ​ന്നൂ​ർ : യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.​ മു​ള​ക്കു​ഴ, ആ​ലി​ൻ​ച്ചു​വ​ട് പാ​ല നി​ൽ​ക്കു​ന്ന​തി​ൽ സൂ​ര​ജി (29) നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൂ​ര​ജ്‌ അ​യ​ൽ​വാ​സി​യും അ​ക​ന്ന ബ​ന്ധു​വും ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന​തു​മാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഈ ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സ് പ​ഠി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ നൂ​റ​നാ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഇ​രു​വ​രും ദു​ബാ​യി​ലേ​ക്കു ജോ​ലി​ക്കുപോ​യി. അ​വി​ടെ വ​ച്ചാ​ണ് യു​വ​തി ഗ​ർ​ഭി​ണി​യാ​യ​ത്. പി​ന്നീ​ട് നാ​ട്ടി​ൽ വ​ന്ന് പ്ര​സ​വി​ച്ചു.ഇ​തേ സ​മ​യം സൂ​ര​ജ് നാ​ട്ടി​ലെ​ത്തി കാ​ര​യ്ക്കാ​ട്ടു നി​ന്നു മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ചു.

വി​വ​രം അ​റി​ഞ്ഞ പ​രാ​തി​ക്കാ​രി ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് തെ​ളി​വെ​ടു​പ്പി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു.​

സി​ഐ ജോ​സ് മാ​ത്യു​വി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്‌. സൂ​ര​ജ് നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment