പു​റ​മേ​രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മ​ത്സ്യ​ബൂ​ത്ത് അ​ടി​ച്ചു​ത​ക​ര്‍​ത്തു; മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഇയാള്‍ തയാറായിരുന്നില്ലെന്ന് പരാതി

നാ​ദാ​പു​രം: കോ​വി​ഡ് രോ​ഗി​യാ​യ തൂ​ണേ​രി​യി​ലെ മ​ത്സ്യ​വ്യാ​പാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ത്സ്യ​ബൂ​ത്ത് അ​ടി​ച്ചു​ത​ക​ര്‍​ത്ത നി​ല​യി​ല്‍. പു​റ​മേ​രി വെ​ള്ളൂ​ര്‍ റോ​ഡി​ലെ ജെ.​ജെ.​ചോ​മ്പാ​ല മ​ത്സ്യ​ബൂ​ത്താ​ണ് ഇ​ന്ന​ലെ രാ​ത്രി അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

സി​മ​ന്‍റി​ല്‍ ഉ​റ​പ്പി​ച്ച സ്റ്റാ​ൻഡ് ഉ​ള്‍​പ്പെടെ​യു​ള്ള​വ ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ഷ​ട്ട​റി​നും കേ​ടു​വ​രു​ത്തി. മാ​സ്‌​ക് ധ​രി​ക്കാ​നോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നോ ഇ​യാ​ള്‍ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന പ​രാ​തി നേ​ര​ത്തേയു​ണ്ട്.

സ​മ്പ​ര്‍​ക്ക​ത്തി​ലേ​ർപ്പെ​ട്ട നൂ​റ്റ​മ്പ​തി​ലേ​റെ പേ​രാ​ണ് ക്വാ​റ​ന്‍റൈ​നി​ലാ​യ​ത്. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ കി​ട​ക്കു​ക​യാ​ണ്.

ഒ​രാ​ളു​ടെ അ​ശ്ര​ദ്ധ​യു​ടെ ഫ​ല​മാ​ണ് ഇ​തെ​ന്ന് നാ​ട്ടി​ലാ​കെ ച​ര്‍​ച്ച​യാ​ണ്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് പു​റ​മേ​രി വെ​ള്ളൂ​ര്‍ റോ​ഡി​ലെ മ​ത്സ്യ​ബൂ​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മം. നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts

Leave a Comment