മു​റേ​യും ജോ​ക്കോ​വി​ച്ചും ആദ്യ പത്തിൽ നി​ന്നു പു​റ​ത്ത്

പാ​രീ​സ്: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​ര​ങ്ങ​ളാ​യ സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ബ്രി​ട്ട​ന്‍റെ ആ​ൻ​ഡി മു​റേ​യും എ​ടി​പി റാ​ങ്കിം​ഗി​ലെ ആ​ദ്യ പ​ത്തി​ല്‍ നി​ന്ന് പു​റ​ത്ത്. പ​രി​ക്കാണ് ഇവരുവർക്കും തിരിച്ചടിയായത്. ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ല്‍ ക​ളി​ക്കാ​തി​രു​ന്ന മു​റേ മൂ​ന്നാം റാ​ങ്കി​ല്‍ നി​ന്നു 16 ലേ​ക്കെ​ത്തി. അതേസമയം, ജോ​ക്കോ​വി​ച്ച് അ​ഞ്ച് സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട് 12 റാ​ങ്കി​ലേ​ക്ക് വീ​ണു.

സ്പെയിനിന്‍റെ റാഫേൽ നദാൽ ഒന്നാം സ്ഥാനത്ത്. സ്വിസ് താരം റോജർ ഫെഡറർ രണ്ടാമതും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് മൂന്നാം റാങ്കും നേടി.

Related posts