മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ജോ​ജു​വി​നെ​തി​രേ വീ​ണ്ടും പ​രാ​തി! പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി; ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ഇങ്ങനെ…

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധ സ​മ​ര​ത്തി​നി​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രേ കോ​വി​ഡ് മാ​ര്‍​ഗ നി​ര്‍​ദേ​ശ ലം​ഘ​ത്തി​ന് പോ​ലീ​സി​ല്‍ വീ​ണ്ടും പ​രാ​തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ടി പി.​വൈ. ഷാ​ജ​ഹാ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഡി​സി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ത് മ​ര​ട് പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

മാ​സ്‌​ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ത്ത് എ​ത്തി​യ​തി​ന് മ​ര​ട് പോ​ലീ​സ് ജോ​ജു​വി​നെ​തി​രേ സ​മ​രം ന​ട​ന്ന അ​ന്നു​ത​ന്നെ കേ​സെ​ടു​ത്തി​രു​ന്നു.

നേ​ര​ത്തെ കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ങ്കി​ലും നി​ല​വി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ഷാ​ജ​ഹാ​ൻ ഉ​ൾ​പ്പെ​ടെ15 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി

കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി.

ജോ​ജു​വി​ന്‍റെ സി​നി​മാ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തും സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തിയ​റ്റ​റി​നു മു​ന്നി​ലും പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

ജോ​ജു​വി​ന്‍റെ കാ​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന പേ​രി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​ജി. ജോ​സ​ഫി​നു ജാ​മ്യം ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ സി​പി​എ​മ്മും ജോ​ജു​വും ന​ട​ത്തു​ന്ന ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ന്‍​ടി​യു​സി ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ജോ​ര്‍​ജ്, പി.​ടി. പോ​ള്‍, എം.​എം. രാ​ജു, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.​ര​മേ​ശ​ന്‍, പി.​എം. ഏ​ലി​യാ​സ്, ഏ​ലി​യാ​സ് കാ​രി​പ്ര, സൈ​ബ താ​ജു​ദീ​ന്‍, ജോ​ണ്‍ വ​ര്‍​ഗീ​സ്, സൈ​മ​ണ്‍ ഇ​ട​പ്പ​ള്ളി, ലൈ​മി​ദാ​സ്, ര​ഞ്ജി​ത്ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment