ആരാണ് ഈ മിടുക്കന്‍ ! അതിമനോഹരമായി ബൈബിള്‍ വായിക്കുന്ന കുട്ടിയെ തേടി സൗബിന്റെ ചിത്രത്തിന്റെ അണിയറക്കാര്‍; വീഡിയോ വൈറലാകുന്നു…

മനോഹരമായി ബൈബിള്‍ വായിക്കുന്ന കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഈ കുട്ടിയുടെ വീഡിയോ വൈറലായതിനു പിന്നാലെ ഇവന്‍ ആരെന്നു കണ്ടെത്താനുള്ള കണ്ടെത്താനുള്ള ശ്രമത്തിലാണ് ‘ജൂതന്‍’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജുതന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ മിടുക്കനെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

‘ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ ശ്രീ. ഭദ്രന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാവുന്ന ‘ജുതന്‍’ സിനിമയിലേക്ക് ഈ മിടുമിടുക്കനെ ആവശ്യമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. Email : [email protected]’ അണിയറപ്രവര്‍ത്തകര്‍ കുറിച്ചു.

Related posts