ട്രംപ് തരംഗം അവസാനിക്കുന്നില്ല…! ഗായികയുടെ ഉടുതുണിയില്‍ നിറഞ്ഞ് ഡോണള്‍ഡ് ട്രംപ്; സംഭവം വിവാദത്തില്‍

1486943552608

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുന്ദരികളായ സ്ത്രീകള്‍ ഒരു ദൗര്‍ബല്യമാണെന്ന് പണ്ടേ ഏവര്‍ക്കുമറിയാം. അപ്പോള്‍ ഒരു സുന്ദരിയുടെ ശരീരത്തില്‍ ട്രംപിനെ കണ്ടാലോ. 59-ാമത് ഗ്രാമി അവാര്‍ഡ് വേദിയിലാണ് ഒരു സുന്ദരിയുടെ ശരീരത്തില്‍ ആരാധകര്‍ ട്രംപിനെ വായിച്ചത്. ട്രംപിന്റെ പ്രചാരണ മുദ്രാവാക്യവും പേരും പതിപ്പിച്ച ഗൗണ്‍ അണിഞ്ഞെത്തിയ ആ സുന്ദരി ഗായിക ജോയ് വില്ലയായിരുന്നു.

മത്സ്യകന്യകയുടേതിനു സമാനമായ വസ്ത്രമണിഞ്ഞെത്തിയ ജോയ് വില്ലയ്‌ക്കെതിരേ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. സ്ത്രീസ്വാതന്ത്യവാദിയും സസ്യാഹാരപ്രിയയുമായ  ഗായിക ട്രംപിന്റെ പേരെഴുതിയ വസ്ത്രമണിഞ്ഞതാണ് ട്രംപ് വിരോധികളെ ചൊടിപ്പിച്ചത്. ട്രംപിന്റെ കൈയ്യില്‍ നിന്നും എത്ര പണം കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഗായികയ്‌ക്കെതിരേ ചിലര്‍ ട്വിറ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. എന്തായാലും ഗായിക ഇതോടെ ലോക പ്രശസ്തയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്തായാലും തന്നെ പ്രശസ്തയാക്കിയതില്‍ ഗായിക ട്രംപിനോട് മനസുകൊണ്ട് നന്ദി പറഞ്ഞുകാണും.

Related posts