ജി. ​സു​ധാ​ക​ര​നെ പാ​ര്‍​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് ജെ​എ​സ്എ​സ്; സി​പി​എ​മ്മി​ല്‍ ഇ​പ്പോ​ള്‍ പി​ണ​റാ​യി​സ​മെ​ന്ന് എ.​എ​ന്‍. രാ​ജ​ൻ ബാ​ബു


കൊ​ച്ചി: സി​പി​എം നേ​തൃ​ത്വ​ത്തോ​ട് ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​നെ പാ​ര്‍​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് ജെ​എ​സ്എ​സ് നേ​തൃ​ത്വം. കെ.​ആ​ര്‍. ഗൗ​ര​മ്മ​യെ​പ്പോ​ലെ അ​ഴി​മ​തി​യ്‌​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ജി. ​സു​ധാ​ക​ര​ന്‍.

അ​തു​കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ ത​ന്നെ​യാ​ണ് ജെ​എ​സ്എ​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ അ​ഡ്വ. എ.​എ​ന്‍. രാ​ജ​ന്‍ ബാ​ബു പ​റ​ഞ്ഞു.

ഗൗ​രി​യ​മ്മ​യ്‌​ക്കൊ​പ്പം ജി. ​സു​ധാ​ക​ര​ന്‍ സി​പി​എ​മ്മി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ഴും പാ​ര്‍​ട്ടി നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി ഗൗ​രി​യ​മ്മ​യെ പു​റ​ത്താ​ക്കി​യ​പ്പോ​ഴും ഗൗ​രി​യ​മ്മ​യെ ആ​ദ​ര​വോ​ടെ മാ​ത്ര​മെ ജി. ​സു​ധാ​ക​ര​ന്‍ നോ​ക്കി​ക്ക​ണ്ടി​ട്ടു​ള്ളു​വെ​ന്ന​ത് രാ​ഷ്‌​ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള ജി. ​സു​ധാ​ക​ര​ന്‍റെ വ്യ​ക്തി​ത്വ​മാ​ണ് എ​ടു​ത്തു കാ​ണി​ക്കു​ന്ന​ത്.

ഗൗ​രി​യ​മ്മ​യ്‌​ക്കെ​തി​രെ സി​പി​എം ഒ​രു ഘ​ട്ട​ത്തി​ല്‍ സ്വീ​ക​രി​ച്ച അ​തേ ശൈ​ലി​ത​ന്ന​യൊ​ണ് ഇ​പ്പോ​ള്‍ ജി. ​സു​ധാ​ക​ര​നെ​തി​രെ​യും സ്വീ​ക​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ല്‍ ഇ​പ്പോ​ള്‍ ക​മ്മ്യു​ണി​സം അ​ല്ല പി​ണ​റാ​യി​സ​മാ​ണു​ള്ള​തെ​ന്നും പാ​ര്‍​ട്ടി വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ​ന്‍ ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment