നോ​ന്പി​ന്‍റെ ആ​രോ​ഗ്യ​ശാ​സ്ത്രം- ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്…

പ്ര​ധാ​ന ഭ​ക്ഷ​ണം ഒ​രു​ക്കു​മ്പോ​ള്‍, വി​ഭ​വ​ങ്ങ​ളി​ലെ ധാ​രാ​ളി​ത്ത​ത്തി​ല​ല്ല, സ​മീ​കൃ​ത വി​ഭ​വ​ങ്ങ​ളി​ലെ വൈ​വി​ധ്യ​ത്തി​ലാ​ണ് (Balanced Plate) ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

പ്രോ​ട്ടീ​നും അ​ന്ന​ജ​വും(Complex Carbohydrates) ന​ല്ല​കൊ​ഴു​പ്പും(Goodfat), നാ​രു​ക​ള്‍(fibre) അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും, പ​ഴ​വ​ര്‍​ഗങ്ങ​ളു​മു​ള്ള സ​മീ​കൃ​ത​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തീ​ര്‍​ച്ച​യാ​യും ശ്ര​ദ്ധി​ക്കു​മ​ല്ലോ. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മ​ട്ട അ​രി (brown rice), ച​പ്പാ​ത്തി, ഇ​ടി​യ​പ്പം, ഓ​ട്സ് പു​ട്ട്, പ​ത്തി​രി തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം, മീ​ന്‍, ഇ​റ​ച്ചി, പ​ച്ച​ക്ക​റി​ക​ള്‍, പ​രി​പ്പ്, മു​ട്ട എ​ന്നി​ങ്ങ​നെ വി​വി​ധ ത​രം ക​റി​ക​ള്‍ നി​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

നോ​മ്പുതു​റ​യ്ക്കും അ​ത്താ​ഴ​ത്തി​നും ഇ​ട​യി​ല്‍
നോ​മ്പുതു​റ​യ്ക്കും അ​ത്താ​ഴ​ത്തി​നും ഇ​ട​യി​ല്‍, തൈ​ര്,
ഉ​പ്പി​ടാ​ത്ത അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍ (Unsalted Nuts), വി​ത്തു​ക​ള്‍ (ഉപ്പു ചേർക്കാത്ത പംകിൻ, സൂര്യകാന്തി ) അ​ല്ലെ​ങ്കി​ല്‍ പ​ഴ​ങ്ങ​ള്‍ എ​ന്നി​വ 2-3 ത​വ​ണ​ക​ളാ​യി ചെ​റി​യ അ​ള​വി​ല്‍ ക​ഴി​ക്കാം. ഇ​ത് ശ​രീ​ര​ത്തി​ല്‍, അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള ഊ​ര്‍​ജ​സം​ഭ​ര​ണി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.

ഇ​ഫ്താ​റി​നുശേ​ഷം ഉ​ട​ൻ കാ​പ്പി​യും ചാ​യ​യും കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, കാ​ര​ണം ഇ​ത് ഭ​ക്ഷ​ണ​ത്തി​ലെ പോ​ഷ​ക​ങ്ങ​ള്‍ (പ്ര​ത്യേ​കി​ച്ച് ഇ​രു​മ്പ്) ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞേ​ക്കാം. രാ​ത്രി വൈ​കി കു​ടി​ക്കു​ന്ന​ത് ഉ​റ​ക്ക​ത്തെ​യും ബാ​ധി​ക്കും.

ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍, ചെ​റി​യ ഉ​രു​ള​ക​ളാ​യി, അ​ല്ലെ​ങ്കി​ല്‍ ഓ​രോ​ന്നും ചെ​റി​യ ക​ഷ്ണ​​ങ്ങ​ളാ​യി, ആ​സ്വ​ദി​ച്ച്, സാ​വ​ധാ​നം, ന​ല്ല​പോലെ ച​വ​ച്ച​ര​ച്ചു ക​ഴി​ക്കു​ന്ന​ത്, ദ​ഹ​ന​ത്തി​നും നെ​ഞ്ചെ​രി​ച്ചിൽ ഉൾപ്പെടെയുള്ള അ​സി​ഡിക്ക് അ​സ്വ​സ്ഥ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും‍

ഏ​റെ സ​ഹാ​യ​ക​ം. ലഘു വ്യായാമം
പ്ര​ധാ​ന​പെ​ട്ട മ​റ്റൊ​രു കാ​ര്യം, വ്ര​ത​കാ​ല​മാ​ണെ​ന്നു ക​രു​തി ശ​രീ​രം ‘വി​ശ്ര​മ​മോ​ഡി​ല്‍’ ആ​ക്കരുത്. നി​ങ്ങ​ളു​ടെ തൊ​ഴി​ലി​ല്‍ നി​ങ്ങ​ള്‍ പ്ര​യോ​ഗി​ക​മാ​ക്കു​ന്ന മി​ത​ത്വം പോ​ലെ, സൈ​ക്ലിം​ഗ്, യോ​ഗ അ​ല്ലെ​ങ്കി​ല്‍ ചെ​റി​യ ന​ട​ത്തം പോ​ലു​ള്ള ല​ഘു​വാ​യ രീ​തി​ക​ള്‍ നി​ങ്ങ​ളു​ടെ വ്യാ​യാ​മ​ത്തി​ലും വ​രു​ത്തു​ക.

നോ​മ്പ് തു​റ​ന്ന് 2-3 മ​ണി​ക്കൂ​റി​ന് ശേ​ഷ​മോ അ​ല്ലെ​ങ്കി​ല്‍ അ​ത്താ​ഴ​ത്തി​നു തൊ​ട്ടു​മു​മ്പോ ആ​ണ് വ്യാ​യാ​മ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യം. വ്രത​കാ​ല​ത്തി​നു മു​ന്‍​പ് ചെ​യ്തി​രു​ന്ന പോ​ലെ ക​ഠി​ന​മാ​യ വ്യാ​യാ​മ​മു​റ​ക​ള്‍ ഒ​ഴി​വാ​ക്കു​ക ത​ന്നെ വേ​ണം. അ​തു​പോ​ലെ, ത​ള​ര്‍​ച്ച തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ വ്യാ​യാ​മം നി​ര്‍​ത്തു​ക.

ഏ​റ്റ​വും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, നി​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍, വ്ര​തം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പ് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ക. മ​രു​ന്നു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും സു​ര​ക്ഷി​ത​മാ​യി നോ​മ്പ് അ​നു​ഷ്ഠി​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും.

ഈ ​വ്രത​യാ​ത്ര​യു​ടെ പ​കു​തി എ​ത്തു​മ്പോ​ഴേ​ക്കും പ​ല​രും ത​ള​ര്‍​ച്ച​യോ, അ​മി​ത​ഭ​ക്ഷ​ണം മൂ​ല​മു​ള്ള അ​സ്വ​സ്ഥ​ത​ക​ളോ അ​നു​ഭ​വി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ശ​രി​യാ​യ ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ച്ചാ​ല്‍, ഈ ​പു​ണ്യ​മാ​സ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാകും.

Related posts

Leave a Comment