ജെ​സ്‌​വി​ൻ ആ​ളു പു​ലി​യാ​ണ്! മൊ​ബൈ​ലി​ൽ പ്ര​ചാ​ര​ണ​വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി ആ​റാം​ക്ലാ​സു​കാ​ര​ൻ; അ​തും സ്റ്റു​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ…

പെ​രു​മ്പ​ട​വ്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ്ര​ചാ​ര​ണ​ത്തി​നു​ള്ള വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കു​ന്ന ആ​റാം ക്ലാ​സു​കാ​ര​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു.

അ​തും സ്റ്റു​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ കേ​വ​ലം മൊ​ബൈ​ൽ ഫോ​ണി​ന്‍റെ സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ളെ മാ​ത്രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

എ​ട​ക്കോ​ത്തെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സു​കു​ട്ടി ചു​ക്ക​നാ​നി​ലി​ന്‍റെ മ​ക​ൻ ജെ​സ്‌​വി​ൻ ജോ​സു​കു​ട്ടി​യാ​ണ് ചു​രു​ങ്ങി​യ ചെ​ല​വി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി മി​ക​ച്ച നി​ല​വാ​ര​മു​ള്ള വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി​ന​ൽ​കു​ന്ന​ത്.

ഇ​തി​ന​കം കോ​ൺ​ഗ്ര​സ്, ബി​ജെ​പി പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​ക്ക​ഴി​ഞ്ഞു. വീ​ഡി​യോ​യ്ക്കു​ള്ള ശ​ബ്ദ​വും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി അ​ച്ഛ​ൻ ജോ​സു​കു​ട്ടി​യും ജെ​സ്‌​വി​ന് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള ക​ഴി​വു​ക​ളെ ലോ​ക​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ജെ​സ്‌​വി​ൻ ആ​രം​ഭി​ച്ച കു​ട്ടി റേ​ഡി​യോ ഡോ​ട്ട് കോം ​എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലും സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യും ശ്ര​ദ്ധ​യും നേ​ടി​യി​രു​ന്നു.

പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ.

Related posts

Leave a Comment