വ​ണ്ണം കൂ​ടി, 22കാ​രി​യു​ടെ അ​മ്മ​യാ​കാ​ന്‍ വി​ളി​ച്ചു! ഉ​ണ്ടാ​യി​രു​ന്ന കോ​ൺ​ഫി​ഡ​ൻ​സ് കൂ​ടി പോ​യി; മെ​ലി​യാ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്ത് ജ്യോ​തികൃ​ഷ്ണ

കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്ടീ​വ​ല്ല ന​ടി ജ്യോ​തി കൃ​ഷ്ണ. കു​റേ ചോ​ദ്യ​ങ്ങ​ള്‍ വ​ന്ന​തോ​ടെ​യാ​ണ് ഇ​ട​വേ​ള​യ്ക്കു പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നുപ​റ​ഞ്ഞു താ​രം രം​ഗ​ത്തു​വ​ന്ന​ത്. എ​ന്താ​ണ്, എ​വി​ടെ​യാ​ണ്, ഒ​ര​റി​വും ഇ​ല്ല​ല്ലോ, പോ​സ്‌​റ്റൊ​ന്നും ഇ​ല്ല​ല്ലോ എ​ന്നൊ​ക്കെ കു​റ​ച്ചു​പേ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. അ​തെ, കാ​ര്യ​മാ​യി​ട്ടൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി​ട്ട്. അ​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നു ചോ​ദി​ച്ചാ​ല്‍ വൃ​ത്തി​കെ​ട്ട കോം​പ്ല​ക്‌​സാ​ണെ​ന്നു പ​റ​യാം. വേ​റൊ​ന്നു​മ​ല്ല, അ​ടു​ത്തി​ടെ ഭ​യ​ങ്ക​ര​മാ​യി​ വ​ണ്ണം കൂ​ടി. കം​പ്ലീ​റ്റ് കോ​ണ്‍​ഫി​ഡ​ന്‍​സും പോ​യി. ഒ​രു ഒ​ന്നൊ​ന്ന​ര കൂ​ട​ലാ​യി​പ്പോ​യി. ‌

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ഒ​രു മാ​സം യൂ​റോ​പ്പ് ട്രി​പ്പി​ലാ​യി​രു​ന്നു. തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് നാ​ല് കി​ലോ കൂ​ടി​യെ​ന്ന സ​ത്യം മ​ന​സി​ലാ​ക്കി​യ​ത്. വെ​യ്‌​റ്റൊ​ക്കെ കു​റ​യ്ക്കാം. വ​ലി​യ ബു​ദ്ധി​മു​ട്ടൊ​ന്നു​മി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു ഓ​ര്‍​ത്ത​ത്. അ​തി​നി​ട​യി​ലാ​ണ് റ​മ​ദാ​ന്‍ വ​രു​ന്ന​ത്. വെ​റൈ​റ്റി സ്‌​നാ​ക്‌​സൊ​ക്കെ കി​ട്ടു​ന്ന സ​മ​യ​മാ​യ​ത് കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല. കു​റ​ച്ചൂ​ടെ ക​ഴി​ഞ്ഞ് ത​ടി കു​റ​യ്ക്കാ​ന്‍ നോ​ക്കാം എ​ന്ന് വി​ചാ​രി​ച്ചു. അ​ങ്ങ​നെ റ​മ​ദാ​ന്‍ പ​കു​തി​യാ​യ​പ്പോ​ഴാ​ണ് യു​ദ്ധം വ​ന്ന​ത്.

ന​മു​ക്ക് ഇ​വി​ടെ നി​ന്ന് കു​റേ കാ​ര്യ​ങ്ങ​ളൊ​ക്കെ കാ​ണാ​ന്‍ പ​റ്റു​ന്നു​ണ്ടാ​യി​രു​ന്നു. അ​തോ​ടെ സ്ട്ര​സ് കൂ​ടി. അ​തി​ല്‍ ക​ണ്ടെ​ത്തി​യ പ​രി​ഹാ​ര മാ​ര്‍​ഗം ഫു​ഡ് ക​ഴി​ക്കു​ന്ന​താ​യി​രു​ന്നു. അ​ങ്ങ​നെ ഞാ​ന്‍ 81 കി​ലോ ആ​യി. ഫോ​ട്ടോ എ​ടു​ക്കു​മ്പോ​ള്‍ പോ​ലും കോ​ണ്‍​ഫി​ഡ​ന്‍​സ് ഇ​ല്ലാ​തെ​യാ​യി. ഏ​ത് ഫോ​ട്ടോ എ​ടു​ത്താ​ലും മ​ത്ത​ങ്ങ പോ​ലെ. അ​ങ്ങ​നെ ഫോ​ട്ടോ​സ് എ​ടു​ക്കു​ന്ന​തൊ​ക്കെ നി​ര്‍​ത്തി. മു​ഖ​ത്ത് വ​രെ കു​റേ മാ​റ്റ​ങ്ങ​ള്‍. ഇ​തൊ​ക്കെ എ​ങ്ങ​നെ വ​ന്നു​വെ​ന്ന​റി​യി​ല്ല. ആ​ക​പ്പാ​ടെ​യൊ​രു ഡി​പ്ര​ഷ​ന്‍ പോ​ലെ​യാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ ഒ​രു​മാ​സം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​മാ​യി​രു​ന്നു. ന​മ്മു​ടേ​താ​യൊ​രു ടൈം ​കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. അ​താ​ണ് ഒ​ട്ടും ആ​ക്ടീ​വാ​കാ​തെ​യി​രു​ന്ന​ത്. കു​റ​ച്ചു​പേ​രൊ​ക്കെ ചോ​ദി​ച്ചി​രു​ന്നു. അ​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ്. കൂ​ടു​ത​ല്‍ ഹൈ​യ്‌​റ്റൊ​ക്കെ​യു​ള്ള പെ​ണ്‍​പി​ള്ളേ​രും, ആ​ണ്‍​പി​ള്ളേ​രും വ​ന്ന് ആ​ന്‍റി എ​ന്നൊ​ക്കെ വി​ളി​ക്കു​മ്പോ​ള്‍ ന​യ​ന്‍റീ​സ് കി​ഡ്‌​സി​ന്‍റെ അ​വ​സ്ഥ. ഞാ​നൊ​രു ന​യ​ന്‍റീ​സ് കി​ഡാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. ആ​ധാ​ര്‍ കാ​ര്‍​ഡ് വ​രെ കാ​ണി​ച്ച് കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.


അ​തി​നെ​ക്കാ​ളും ക​ഷ്ട​മാ​യൊ​രു കാ​ര്യം എ​ന്താ​ണെ​ന്ന് വ​ച്ചാ​ല്‍ ഒ​രു കാ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി കോ​ണ്ടാ​ക്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി. ത​മി​ഴ് സി​നി​മ എ​നി​ക്കൊ​രു​പാ​ടി​ഷ്ട​മാ​ണ്. അ​മ്മ വേ​ഷ​മാ​ണ്. ഞാ​ന്‍ ഓ​ക്കെ പ​റ​ഞ്ഞു. 22 വ​യ​സു​ള്ളൊ​രാ​ളു​ടെ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കാ​നാ​യി​രു​ന്നു അ​വ​ര്‍ വി​ളി​ച്ച​ത്. കു​ഴ​പ്പ​മൊ​ന്നു​മി​ല്ല. ഇ​പ്പോ​ഴേ അ​ങ്ങ​നെ​യു​ള്ള വേ​ഷ​ങ്ങ​ള്‍ ചെ​യ്യ​ണോ, കു​റേ​ക്ക​ഴി​ഞ്ഞാ​ല്‍ അ​ങ്ങ​നെ​യു​ള്ള വേ​ഷ​മേ ല​ഭി​ക്കു​ള്ളൂ. ഇ​തൊ​ക്കെ​യാ​യ​പ്പോ​ഴാ​ണ് ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ ന​ന്നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​ട​യ്‌​ക്കൊ​ക്കെ ന​ന്നാ​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടും ഉ​ഴ​പ്പി പോ​യ​താ​ണ്. നാ​ലാ​ളെ അ​റി​യി​ച്ച് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യാ​ല്‍ എ​ന്താ​യി എ​ന്നു​ള്ള ചോ​ദ്യ​ങ്ങ​ള്‍ വ​രു​മ​ല്ലോ. അ​ത് ന​മു​ക്കൊ​രു ഇ​ന്‍​സ്പി​റേ​ഷ​നാ​വു​മ​ല്ലോ. അ​ങ്ങ​നെ​യാ​ണ് വെ​യ്റ്റ് കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​തി​നു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്തു തു​ട​ങ്ങി.

വ​ണ്ണം വേ​ണ​മോ, വേ​ണ്ട​യോ എ​ന്നൊ​ക്കെ അ​വ​ര​വ​രു​ടെ തീ​രു​മാ​ന​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​നി​ക്ക് കു​റ​ച്ച് കോ​ണ്‍​ഫി​ഡ​ന്‍​സ് കു​റ​യു​ക​യാ​ണ് വ​ണ്ണം കൂ​ടു​മ്പോ​ള്‍. ഇ​ഷ്ട​മു​ള്ള ഡ്ര​സു​ക​ളൊ​ന്നും ഇ​ടാ​ന്‍ പ​റ്റി​ല്ല. ഫോ​ട്ടോ എ​ടു​ക്കു​മ്പോ​ഴൊ​ക്കെ​യാ​ണെ​ങ്കി​ലും ത​ടി​ച്ച​ല്ലോ, വ​ണ്ണം വെ​ച്ച​ല്ലോ എ​ന്നൊ​ക്കെ​യു​ള്ള ചോ​ദ്യം കേ​ള്‍​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടൊ​ക്കെ​യാ​ണ് മെ​ലി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്- ജ്യോ​തി​കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment