വീ​​ര​​ന്മ​​ല​​യു​​ടെ ക​​ണ്ണീര്‍ ആരു കാ​​ണാ​​ന്‍? ഇ​നി​യൊ​രു ചൂ​ര​ല്‍​മ​ല​യും പു​ത്തു​മ​ല​യും ആ​വ​ര്‍​ത്തി​ക്ക​രുതെന്ന പ്രാർഥനയോടെ ഒരുകൂട്ടം ആളുകൾ

കോ​ട്ട​യം: ഇ​നി​യൊ​രു ചൂ​ര​ല്‍​മ​ല​യും പു​ത്തു​മ​ല​യും ന​മ്മു​ടെ നാ​ട്ടി​ല്‍ ആ​വ​ര്‍​ത്തി​ക്ക​ല്ലേ… നെ​ടു​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്തി​നാ​ട്ടു​പ​ടി​ക്ക് സ​മീ​പ​മു​ള്ള വീ​ര​ന്മ​ല നി​വാ​സി​ക​ളു​ടെ നി​ത്യ​പ്രാ​ര്‍​ഥ​ന​യാ​ണി​ത്. 18 മാ​സ​മാ​യി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. മ​ല​യി​ടി​ച്ചു മ​ണ്ണു​ക​ട​ത്താ​നു​ള്ള മാ​ഫി​യ​ക​ളു​ടെ ശ്ര​മ​ത്തെ അ​തി​ജീ​വി​ക്കാ​നും 15 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ഈ ​പോ​രാ​ട്ടം.

ദേ​ശീ​യ​പാ​ത​യ്ക്ക് മ​ണ്ണെ​ടു​ക്കാ​നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് കു​ന്നി​ടി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി മ​ണ്ണെ​ടു​ക്കാ​ന്‍ വ​ഴി​വെ​ട്ടി​യ ഭാ​ഗ​ത്ത് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10, 12 വാ​ര്‍​ഡു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ജീ​വി​ത​ത്തെ ഭീ​തി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

വീ​ര​ന്മ​ല, കൊ​ച്ചു​വീ​ര​ന്മ​ല, മ്ലാ​മ​ല, വെ​ളി​യം​കു​ന്നം, കു​ന്നി​ക്കാ​ട്, നെ​ടു​മ​ണ്ണി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ഭീ​തി​യു​ടെ മു​ന​മ്പി​ലാ​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ള്ള ഇ​ട​മാ​ണ് ഇ​വി​ടം. വീ​ര​ന്മ​ല​യെ തു​ട​ച്ചു​നീ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഇ​തെ​ല്ലാം താ​റു​മാ​റാ​കും. പി​ന്നെ നാ​ടു​വി​ടു​ക​യേ നി​വൃ​ത്തി​യു​ള്ളെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ദു​ര​ന്ത​ങ്ങ​ള്‍ പേ​റി അ​തി​നെ അ​തി​ജീ​വി​ച്ചാ​ണ് ന​മ്മു​ടെ നാ​ട് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ പു​ത്തു​മ​ല​യും ക​വ​ള​പ്പാ​റ​യും ചൂ​ര​ല്‍​മ​ല​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ന​മു​ക്ക് മു​ന്‍​പി​ലു​ണ്ട്, ഇ​നി ആ ​ദു​ര​ന്തം ഏ​റ്റു​വാ​ങ്ങേ​ണ്ട​ത് വീ​ര​ന്മ​ല​യോ എ​ന്നു​ള്ള​താ​ണ് ഇ​വ​രു​ടെ ചോ​ദ്യം.

ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് മു​ഴ​ക്കം കേ​ള്‍​ക്കു​ന്ന പ്ര​തി​ഭാ​സം നെ​ടു​ങ്കു​ന്നം പ്ര​ദേ​ശ​ത്ത് ഇ​ട​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഖ​ന​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം നി​ര്‍​ത്തി​വ​ച്ച​ത്. പി​ന്നാ​ലെ മു​ഴ​ക്കം കേ​ള്‍​ക്കാ​തെ​യു​മാ​യി. 2018ലെ ​പ്ര​ള​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത സാ​ധ്യ​താ ലി​സ്റ്റി​ല്‍ നെ​ടു​ങ്കു​ന്ന​വും ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യാ​ല്‍ വീ​ര​ന്മ​ല വൈ​കാ​തെ ചൂ​ര​ല്‍​മ​ല​യാ​കു​മെ​ന്നും ഇ​വ​ര്‍ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നു.

എ​ട്ടേ​ക്ക​റി​ല്‍ തു​ട​ങ്ങി…
എ​ട്ടേ​ക്ക​ര്‍ സ്ഥ​ലം മേ​ടി​ച്ചാ​ണ് വീ​ര​ന്മ​ല കു​ന്നി​ടി​ക്കാ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത്. തു​റ​വൂ​ര്‍- പ​റ​വൂ​ര്‍ നാ​ഷ​ണ​ല്‍ ഹൈ​വേ എ​ന്നു​കൂ​ടെ​യാ​യ​പ്പോ​ള്‍ ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ക്കാ​നും സാ​ധി​ച്ചു. മ​ണ്ണു കൊ​ണ്ടു​പോ​കാ​ന്‍ വ​ഴി​വെ​ട്ടി ജെ​സി​ബി​യും ടി​പ്പ​ര്‍ ലോ​റി​ക​ളും ഇ​ര​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് വീ​ര​ന്മ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ച​ത്. വ​ണ്ടി​ക​ള്‍ ത​ട​ഞ്ഞു.

പി​ന്നാ​ലെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തും ഒ​ന്നി​ച്ചു നി​യ​മ​പോ​രാ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. സ്റ്റോ​പ്പ് മെ​മ്മോ മേ​ടി​ച്ച് കേ​സ് കോ​ട​തി​യി​ലെ​ത്തി​ക്കാ​നും നി​യ​മ​യു​ദ്ധം തു​ട​രാ​നും ഇ​വ​ര്‍​ക്ക് സാ​ധി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ലം​കൂ​ടി സം​ഘം സ്ഥ​ല​ത്ത് മേ​ടി​ച്ചു. കാ​ടു​കേ​റി കി​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​ക​ളെ മോ​ഹ​വി​ല​യു​മാ​യി സം​ഘം സ​മീ​പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്നും പ​ല​രെ​യും പ​ണ​വു​മാ​യി സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്നും മ​ല​ക​ള്‍ ഇ​നി​യും ഇ​ടി​യു​മെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മു​ന്നോ​ട്ട് സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

കു​ടി​വെ​ള്ളം മു​ട്ടും
നാ​ല് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ടാ​ങ്കും പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മ​ല​യി​ല്‍​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് കൈ​ത്തോ​ടു​ക​ളെ സ​മ്പു​ഷ്ട​മാ​ക്കു​ന്ന​ത്. ഒ​രി​ക്ക​ലും വ​റ്റാ​ത്ത കി​ണ​റു​ക​ളും മ​ല​ഞ്ചെ​രു​വി​ല്‍ നി​ന്നെ​ത്തു​ന്ന ഉ​റ​വ​യും ക്ര​മേ​ണ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. കൃ​ഷി​യും ക​ന്നു​കാ​ലി പ​രി​പാ​ല​ന​വ​മാ​ണ് ഇ​വി​ടെ​യു​ള്ള ആ​ളു​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗം.

റ​ബ​റും കൊ​ക്കോ​യും ജാ​തി​യും കോ​ഴി​യും താ​റാ​വും പ​ശു​വു​മാ​ണ് അ​വ​രെ ദൈ​നം​ദി​നം മു​ന്നോ​ട്ട് ന​ട​ത്തു​ന്ന​ത്. മ​ല​യി​ലെ പു​ല്ലും തീ​റ്റ​പ്പു​ല്ല് കൃ​ഷി​യു​മാ​ണ് ഇ​തി​നെ​ല്ലാം അ​ടി​സ്ഥാ​നം. മ​ണ്ണി​ടി​ച്ച് നീ​ക്കു​ന്ന​തോ​ടെ ഇ​തെ​ല്ലാം അ​വ​സാ​നി​ക്കു​മെ​ന്നു വ്യ​ക്തം. മ​ണ്ണെ​ടു​പ്പ് വീ​ണ്ടും തു​ട​ങ്ങി​യാ​ല്‍ ഇ​വി​ടം ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യേ വ​ഴി​യു​ള്ളെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സ്‌​കൂ​ളും അ​ങ്ക​ണ​വാ​ടി​യും ഉ​ന്ന​തി​യും
വീ​ര​ന്മ​ല എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ ആ​ദ്യം മ​ന​സി​ലേ​ക്ക് വ​രു​ന്ന​ത് ചെ​റി​യൊ​രു മ​ല​യെ​ന്ന് മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍ സ്‌​കൂ​ളും അ​ങ്ക​ണ​വാ​ടി​യും 1984ല്‍ ​ആ​രം​ഭി​ച്ച പ​ട്ടി​ക​ജാ​തി സെ​റ്റി​ല്‍​മെ​ന്‍റ് കോ​ള​നി​യും വീ​ര​ന്മ​ല​യി​ലു​ണ്ട്. മ​ണ്ണെ​ടു​ത്തു നീ​ക്കു​ന്ന​തോ​ടെ ക്ര​മേ​ണ ഇ​തെ​ല്ലാം ന​ശി​ക്കും, താ​ഴേ​ക്ക് പ​തി​ക്കും. ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ​യും നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ​യു​മാ​ണ് ഇ​ത് ആ​ദ്യം ബാ​ധി​ക്കു​ക. നെ​ടും​കു​ന്നം പ്ര​ദേ​ശ​ത്തെ സ​മ്പൂ​ര്‍​ണ​മാ​യാ​ണ് വീ​ര​ന്മ​ല​യു​ടെ പ​ത​നം ബാ​ധി​ക്കു​ക. എ​ല്ലാ മേ​ഖ​ല​യെ​യും ത​ക​ര്‍​ക്കു​മെ​ന്ന് സാ​രം.

പി​ന്നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി
വീ​ര​ന്മ​ല​യെ ഇ​ടി​ച്ചു​നി​ര​ത്താ​ന്‍ ഒ​ത്താ​ശ ചെ​യ്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നാ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം. ജി​യോ​ള​ജി വ​കു​പ്പും പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. ഓ​രോ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സാ​ധാ​ര​ണ​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് മാ​സ​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​മ്പോ​ള്‍ വീ​ര​ന്മ​ല​യി​ല്‍ എ​ല്ലാം വ​ള​രെ പെ​ട്ട​ന്നാ​ണ്.

ഒ​രു നാ​ട്ടി​ലെ എ​ല്ലാ മ​നു​ഷ്യ​രും ജാ​തി​മ​ത രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ണ്ണെ​ടു​പ്പി​നെ എ​തി​ര്‍​ക്കു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ ഇ​ട​പെ​ട​ലാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍​ക്ക് വ​ള​മൊ​രു​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ​മീ​പ സ​മ​യ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​ന്ന് ഒ​രു ദി​വ​സം കൊ​ണ്ട് സൈ​റ്റ് മാ​പ്പ് ന​ല്‍​കി​യെ​ന്ന് ആ​ക്ഷേ​പ​വും സ​മ​ര​സ​മി​തി ഉ​യ​ര്‍​ത്തു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യു​ക്ത എം​എ​ല്‍​എ റോ​ണി കെ. ​ബേ​ബി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റോ​ബി​ന്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്

Related posts

Leave a Comment