വരവിൽ ക​വി​ഞ്ഞ് സ്വ​ത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​നു ജാ​മ്യം

മൂ​​​വാ​​​റ്റു​​​പു​​​ഴ: വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്ത് സ​​​ന്പാ​​​ദി​​​ച്ച കേ​​​സി​​​ൽ മു​​​ൻ മ​​​ന്ത്രി കെ. ​​​ബാ​​​ബു​​​വി​​​ന് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. 2007 ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ 2016 മേ​​​യ് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ 25,82,069 രൂ​​​പ അ​​​ധി​​​ക​ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കി അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന​​​വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റം ചെ​​​യ്തി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ ത്തുട​​​ർ​​​ന്നാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​ൽ സെ​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജ​​​ലി​​​ൻ​​​സ് കോ​​​ട​​​തി മു​​​ന്പാ​​​കെ കു​​​റ്റ​​​പത്രം ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്.

49.45 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​ വ​​​രു​​​മാ​​​ന​​​മാ​​​ണ് കെ. ​​​ബാ​​​ബു ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ സ​​​ന്പാ​​​ദി​​​ച്ച​​​ത്. 52 പ്ര​​​മാ​​​ണ​​​ങ്ങ​​​ളും കു​​​റ്റ​​​പ്പ​​​ത്ര​​​ത്തോ​​​ടൊ​​​പ്പം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. കെ. ​​​ബാ​​​ബു​​​വി​​​നോ​​​ടൊ​​​പ്പം പ്ര​​​തി ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ബാ​​​ബു​​​റാം, കെ.​​​സി. മോ​​​ഹ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ കു​​​റ്റ​​​ക്കാ​​​ര​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

തൃ​​​പ്പൂ​​​ണി​​​ത്തൂ​​​റ പ്ര​​​തി​​​ക​​​ര​​​ണ​​​വേ​​​ദി തൃ​​ശൂ​​ർ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി മു​​​ന്പാ​​​കെ​​​യാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട് വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് കേ​​​സ് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഏ​​​പ്രി​​​ൽ 29ന് ​​​കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts