കൊക്കിലൊതുങ്ങുന്ന കാര്യമേ പറയാവൂ; കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​നവുമായി ബന്ധപ്പെട്ട എം​പി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ അബദ്ധമെന്നു മന്ത്രി സു​​​ധാ​​​ക​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ.​​​കെ.​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ അ​​​ബ​​​ദ്ധം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ത​​​ന്‍റെ കൊ​​​ക്കി​​​ലൊ​​​തു​​​ങ്ങു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ അ​​​ദ്ദേ​​​ഹം പ​​​റ​​​യാ​​​വൂ​​​വെ​​​ന്നും മ​​​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ. കൊ​​​ല്ലം ബൈ​​​പാ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​ൽ എം​​​പി​​​യാ​​​യ എ​​​ൻ.​​​കെ.​​​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ന് ഒ​​​രു കാ​​​ര്യ​​​വു​​​മി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നു വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് 30 ശ​​​ത​​​മാ​​​നം നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് തീ​​​ർ​​​ത്ത​​​ത്. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ര​​​ണ്ട​​​ര വ​​​ർ​​​ഷം കൊ​​​ണ്ടാ​​​ണ് ബാ​​​ക്കി 70 ശ​​​ത​​​മാ​​​നം ജോ​​​ലി​​​ക​​​ൾ തീ​​​ർ​​​ത്ത​​​ത്. ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​നത്തിന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെയാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​യിരുന്നു.

ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്ക് കി​​​ട്ടി​​​യ ഇ-​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മാ​​​ത്രം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ച സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി 15 ന് ​​​വൈ​​​കു​​​ന്നേ​​​രം 5.20 മു​​​ത​​​ൽ 5.50 വ​​​രെ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts