ഉറിയടിച്ചും, ആദ്യാക്ഷരം കുറിപ്പിച്ചും പ്രവർത്തകരുടെ താൽപര്യങ്ങൾക്കൊപ്പം വോട്ടുപിടുത്തവുമായി സുരേന്ദ്രൻ ; പ്രചാരണ ശൈലിയിലെ പുത്തൻ തന്ത്രം ഇങ്ങനെ…

കോ​ന്നി: കെ. ​സു​രേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​നു പു​തി​യൊ​രു മാ​നം ന​ല്കി​യി​രി​ക്കു​ക​യാ​ണ് എ​ൻ​ഡി​എ. സ്ഥാ​നാ​ർ​ഥി​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ചാ​ര​ണ​ശൈ​ലി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ൾ അ​വി​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ താ​ത്പ​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് വോ​ട്ടു​തേ​ട​ൽ. ചി​റ്റാ​റി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ വോ​ട്ടു​തേ​ടി​യ​പ്പോ​ൾ കോ​ള​നി നി​വാ​സി​ക​ളോ​ടൊ​പ്പം വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ കൂ​ടി പ​ങ്കെ​ടു​ത്താ​ണ് സു​രേ​ന്ദ്ര​ൻ മ​ട​ങ്ങി​യ​ത്.

ഉ​റി​യ​ടി മ​ത്സ​ര​ത്തി​ൽ​വ​രെ അ​ങ്ങ​നെ ഭാ​ഗ​ഭാ​ക്കാ​യി. സ്ഥാ​നാ​ർ​ഥി​യു​ടേ​താ​യ തി​ര​ക്കു​ക​ൾ മാ​റ്റി​വ​ച്ച് പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​ർ​ക്കൊ​പ്പം ഇ​ഴ​കി​ച്ചേ​രു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി. അ​രു​വാ​പ്പു​ലം ഭു​വ​നേ​ശ്വ​രീ ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​യി​ട്ട് ദേ​വി​യെ വ​ണ​ങ്ങി​യ​തി​നു ശേ​ഷം കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​ചാ​ര​ണം.

കു​ള​ങ്ങ​രേ​ത്ത് സാ​യ് കൃ​ഷ്ണ​യു​ടെ​യും ജ്യോ​തി ല​ക്ഷ്മി​യു​ടെ​യും മ​ക​ൾ വൈ​ഗ കൃ​ഷ്ണ, രാ​ജേ​ന്ദ്ര​ൻ സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ശ്വ​ർ രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ കൈ​ക​ൾ പി​ടി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല​പ​ര്യ​ട​നം ഇ​തേ​രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ നേ​താ​ക്ക​ൾ കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്.

Related posts