അരൂർ ഉപതെരഞ്ഞെടുപ്പ്; സി​പി​എം ആ​ർ​എ​സ്എ​സ് പി​ന്തു​ണ  ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് മു​സ്ലിംലീ​ഗ്

അ​രൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ഭീ​തി മൂ​ലം ആ​ർ​എ​സ്എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ന​ട​ത്തു​ന്ന നീ​ക്കം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് അ​രൂ​രി​ൽ ചേ​ർ​ന്ന മു​സ്ലീം ലീ​ഗ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ല​യി​രു​ത്തി. യു​ഡി​എ​ഫ് അ​രൂ​രി​ൽ കാ​ഴ്ച​വെ​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണ്. മി​ക​വു​റ്റ സ്ഥാ​നാ​ർ​ഥി​യാ​ണ് യു​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഷാ​നി​മോ​ൾ​ക്ക് മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ക്കു​ന്ന വ​ർ​ധി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് സി​പി​എ​മ്മി​നെ സം​ഘ​പ​രി​വാ​റി​ന് പി​ന്നാ​ലെ​പോ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ത്തെ​റി​ഞ്ഞ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ ജ​ന​വി​ധി​യാ​കും അ​രൂ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​വു​ക. വ്യ​ക്തി ഹ​ത്യ​യും ക​ള്ള​ക്കേ​സു​ക​ളും അ​വ​സാ​നി​പ്പി​ച്ച് ജ​ന​കീ​യ വി​ധി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ സി​പി​എം ത​യ്യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​എ. സ​ലാം, ടി.​എം. സ​ലിം, മു​ൻ മ​ന്ത്രി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, മു​സ്ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ബ​ഷീ​ർ​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ഷാ​ഹു​ൽ ഹ​മീ​ദ് റാ​വു​ത്ത​ർ, എ​സ്. ക​ബീ​ർ, ഇ.​വൈ.​എം. ഹ​നീ​ഫ മൗ​ല​വി, സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​എ. അ​ബ്ദു​ൽ സ​ലാം ല​ബ്ബ, എ.​എ. റ​സാ​ഖ്, എ​സ്. നു​ജു​മു​ദ്ദീ​ൻ, ബി.​എ. ഗ​ഫൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ നേ​താ​ക്ക​ൾ​ക്ക് യോ​ഗം ചു​മ​ത​ല ന​ൽ​കി.

Related posts