കലിയിളകി കടൽ; ആ​റാ​ട്ടു​പു​ഴ​യി​ലും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന് തീരവാസികൾ


ഹ​രി​പ്പാ​ട് : ആ​റാ​ട്ടു​പു​ഴ​യി​ലും, തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ൽ. ഇ​ന്ന​ലെ​യും രൂ​ക്ഷ​മാ​യാ​ണ് ക​ട​ൽ ക​ലി​തു​ള്ളി​യ​ത്. ഓ​രോ തി​ര​മാ​ല​യും തീ​ര​ദേ​ശ റോ​ഡും ക​ട​ന്ന് അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലും മ​തി​ലു​ക​ളി​ലു​മാ​ണ് ശ​ക്തി​യാ​യി അ​ടി​ക്കു​ക​യാ​ണ്.

ക​ട​ൽവെ​ള്ളം കി​ഴ​ക്കോ​ട്ടു കു​ത്തി​യോ​ഴു​കി​യ​തി​നാ​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ട​ൽവെ​ള്ളം ക​യ​റു​ക​യും കെ​ട്ടിക്കി​ട​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

തി​ര​മാ​ല​യു​ടെ കു​ത്തൊ​ഴു​ക്കു കാ​ര​ണം തീ​ര​ദേ​ശ റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ​യും അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ച്ച പ​ല​രെ​യും തി​ര​മാ​ല അ​ടി​ച്ചുവീ​ഴ്ത്തി.

ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലാ​ണി​ക്ക​ൽ, വ​ട്ട​ച്ചാ​ൽ, ക​ള്ളി​ക്കാ​ട്, എ​കെ​ജി ന​ഗ​ർ, ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ്, എ.​സി പ​ള്ളി, എം​ഇ​എ​സ് ജം​ഗ്ഷ​ൻ, കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​തി​യാ​ങ്ക​ര, പ്ര​ണ​വം ജം​ഗ്ഷ​ൻ, മൂ​ത്തേ​രി ജം​ഗ്ഷ​ൻ, മ​തു​ക്ക​ൽ, തൃ​ക്കു​ന്ന​പു​ഴ, പ​ള്ളി​പ്പാ​ട്ട് മു​റി, പാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്.

ഇ​വി​ട​ങ്ങ​ളി​ലു​ള്ള പ​ല വീ​ടു​ക​ളും ക​ട​ക​ളും ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്. തീ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഒ​രു പ്ര​വ​ർ​ത്ത​ന​വും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്ന് തീ​ര​വാ​സി​ക​ൾ​ക്ക് പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment