ഇതു കാട്ടാളത്തം! ആ​​ദ്യ പ്ര​​സ​​വ​​ത്തി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം; ഗ​ർ​ഭി​ണി​യാ​യ എ​രു​മ​യു​ടെ പു​റ​ത്ത് ടാ​ർ ഒ​ഴി​ച്ച് ക്രൂ​ര​ത

കു​​മ​​ര​​കം: മി​​ണ്ടാ​​പ്രാ​​ണി​​യോ​​ട് മ​​നു​​ഷ്യ​​ന്‍റെ ക്രൂ​​ര​​ത. ഒ​​ന്പ​​തു മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യ എ​​രു​​മ​​യു​​ടെ പു​​റ​​ത്ത് ടാ​​ർ ഒ​​ഴി​​ച്ച് ഉ​​പ​​ദ്ര​​വി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

കു​​മ​​ര​​കം മൂ​​ന്നാം വാ​​ർ​​ഡി​​ൽ മ​​ങ്കു​​ഴി പാ​​ട​​ത്തി​​ന്‍റെ പു​​റം ബ​​ണ്ടി​​ൽ താ​​മ​​സി​​ക്കു​​ന്ന ചെ​​ന്പോ​​ടി​​ത്ത​​റ ഷി​​ബു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് എ​​രു​​മ.

വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ മ​​ങ്കു​​ഴി പാ​​ട​​ത്ത് മ​​ട വീ​​ണ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് എ​​രു​​മ​​യെ​​യും ര​​ണ്ടു പ​​ശു​​ക്ക​​ളെ​​യും ര​​ണ്ടാം ക​​ലു​​ങ്കി​​നു സ​​മീ​​പം പു​​ല്ലു​​ള്ള പു​​ര​​യി​​ട​​ത്തി​​ൽ എ​​ത്തി​​ച്ച് സം​​ര​​ക്ഷി​​ച്ചുപോരുന്നു.

ആ​​ദ്യ പ്ര​​സ​​വ​​ത്തി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്കു​​ന്ന എ​​രു​​മ​​യോ​​ടാ​​ണ് ക്രൂ​​ര​​ത കാ​​ണി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ തീ​​റ്റ​​യും വെ​​ള്ള​​വും കൊ​​ടു​​ക്കാ​​ൻ ഷി​​ബു എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ടാ​​റി​​ൽ കു​​ളി​​ച്ചു കി​​ട​​ക്കു​​ന്ന നി​​ല​​യി​​ൽ എ​​രു​​മ​​യെ ക​​ണ്ട​​ത്. മൃ​​ഗ​​ഡോ​​ക്ട​​ർ എ​​സ്. സോ​​ജ എ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ഗ​​ർ​​ഭി​​ണി​​യാ​​യ എ​​രു​​മ​​യ്ക്ക് കെ​​മി​​ക്ക​​ലി​​ന്‍റെ അ​​ന​​ന്ത​​ര ഫ​​ല​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​മെ​​ന്നും തു​​ട​​ർ ചി​​കി​​ത്സ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ഉ​​ള്ളി​​ൽ പൊ​​ള്ള​​ലു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ഇ​​ട​​വി​​ട്ട് വെ​​ള്ളം ഒ​​ഴി​​ക്കു​​ക​​യോ കു​​ളി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നും ഡോ​​ക്ട​​ർ നി​​ർ​​ദേ​​ശി​​ച്ചു.

ഡീ​​സ​​ലും സോ​​പ്പും ഉ​​പ​​യോ​​ഗി​​ച്ച് ടാ​​ർ ക​​ഴു​​കി​​ക്ക​​ള​​യാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പൂ​​ർ​​ണ​​മാ​​യും വി​​ജ​​യി​​ച്ചി​​ല്ല. നെ​​ൽ ക​​ർ​​ഷ​​ക​​നും ക്ഷീ​​ര​​ക​​ർ​​ഷ​​ക​​നു​​മാ​​ണ് ഷി​​ബു. കു​​മ​​ര​​കം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​സ്എ​​ച്ച്ഒ ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

Related posts

Leave a Comment