ബി​എ​ഫ്എ പാ​സാ​കാ​തെ എം​എ​ഫ്എ പ്ര​വേ​ശ​നം: പ​രീ​ക്ഷ ജ​യി​പ്പി​ക്കാ​നു​ള്ള സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​നം ത​ട​ഞ്ഞു; ഫ​യ​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ

കാ​ല​ടി : ബി​എ​ഫ്എ (ബാ​ച്ചി​ല​ര്‍ ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്ട്‌​സ്) പ​രീ​ക്ഷ​യി​ല്‍ തോ​റ്റ ഒ​രു എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന് എംഎ​ഫ്എ ​യ്ക്ക് പ്ര​വേ​ശ​നം ന​ല്‍​കി ബി​എ​ഫ്എ ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റി​ന്‍റെ തീ​രു​മാ​നം ത​ട​ഞ്ഞു​വയ്ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ ഉ​ത്ത​ര​വ്. വി​സി​യും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റും വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വി​ട്ടു. ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ ഫ​യ​ലു​ക​ള്‍ ഹാ​ജ​രാ​ക്കാ​നും വി​സിക്ക് ​നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

നാ​ല് വ​ര്‍​ഷ ബി​എ​ഫ്എ (മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗ്) പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​നെ തു​ട​ര്‍​ന്ന് 2005 ല്‍ ​പ​ഠ​നം ഉ​പേ​ക്ഷി​ച്ച എ. ​ക​ലേ​ഷ് എ​ന്ന എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന് ബി​എ​ഫ്എ പ​രീ​ക്ഷ പാ​സാ​കാ​തെ എം​എ​ഫ്എ ​യ്ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​ക​യു​ണ്ടാ​യി. പ്ര​സ്തു​ത വി​ദ്യാ​ര്‍​ഥി 2023 ല്‍ ​എംഎ​ഫ്എ ​പാ​സാ​യ​തു​കൊ​ണ്ട് പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് ബി​എ​ഫ്എ ജ​യി​പ്പി​ക്കാ​ന്‍ താ​ല്‍​ക്കാ​ലി​ക വി​സി ഡോ.​കെ.​കെ.​ഗീ​താ കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യായി​രു​ന്നു.

ബി​എ​ഫ്എ പ​രീ​ക്ഷ പാ​സാ​കാ​ത്ത​തുകൊ​ണ്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ വി​ഭാ​ഗം ഈ ​വി​ദ്യാ​ര്‍​ഥി​യു​ടെ എം​എ​ഫ്എ പ​രീ​ക്ഷാഫ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​കാ​ല​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തുകൊ​ണ്ട് സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ചേ​ര്‍​ന്ന് തോ​റ്റ വി​ദ്യാ​ര്‍​ഥി​യെ ബി​എ​ഫ്എ പ​രീ​ക്ഷ ജ​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബി​എ​ഫ്എ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക്‌​ലി​സ്റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെയാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​ഫ്എ യ്ക്ക് ​പ്ര​വേ​ശ​നം ന​ല്‍​കി​യ​ത്.

രാ​ഷ്ട്രീ​യസ്വാ​ധീ​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ്എം എ​ഫ്എ​യ്ക്ക് പ്ര​വേ​ശ​നം ന​ല്‍​കി​യ​ത​തെ​ന്നാ​ണ് ആ​രോ​പ​ണം. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ച​ട്ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​പ്പെ​ട്ട​ താ​ല്‍​കാ​ലി​ക വി​സി ഡോ:​കെ കെ. ​ഗീ​ത​കു​മാ​രി സി​പി​എംകാ​രാ​യ സി​ന്‍​ഡി​ക്കേ​റ്റ് അം​ഗങ്ങ​ളു​ടെ സ​മ്മ​ര്‍​ദത്തി​ന് വ​ഴ​ങ്ങി​യാ​ണ് ച​ട്ട വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തെ​ന്നും തോ​റ്റ വി​ദ്യാ​ര്‍​ഥി​യെ ജ​യി​പ്പി​ച്ച​താ​യ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment