തിരുവനന്തപുരം: സ്കൂട്ടര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ യുവതിയുടെ രണ്ട് കൈകളിലും അമ്മാവന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കിളിമാനൂര്‍ പോങ്ങനാട് ഇന്ന് രാവിലെയായിരുന്നു സംഭവം. പോങ്ങനാട് സ്വദേശി സിന്ധുവിന്റെ കൈകളിലാണ് വെട്ടിയത്.
അമ്മാവന് മണിക്കുട്ടനാണ് ക്രൂരകൃത്യം ചെയ്തതെന്ന് സിന്ധു പോലീസില്‍ മൊഴി നല്കി. മകളെ സ്കൂളില്‍ വിട്ട ശേഷം വാഹനം പാര്‍ക്ക് ചെയ്യവെയാണ് മണിക്കുട്ടന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം ആക്രമണം നടത്തിയ മണിക്കുട്ടന് ഒളിവിലാണ്. ഇയാള്‍ യുവതിയുടെ വാഹനം മുന്‍പ് കേടുപാടു വരുത്തിയിരുന്നുവെന്ന് പോലീസിനോടു പറഞ്ഞു. കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
