മാ​ന​ന്ത​വാ​ടി​യി​ല്‍ കാ​റി​ലി​രു​ന്ന് ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ വ്യാ​പാ​രി മ​രി​ച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് മക്കൾ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ല്‍ കാ​റി​ലി​രു​ന്ന് ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ വ്യാ​പാ​രി മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പൊ​ള്ള​ലേ​റ്റു. ക​ര്‍​ണാ​ട​ക​യി​ലെ കു​ട്ട​ത്ത് വ്യാ​പാ​രം ചെ​യ്യു​ന്ന ക​ണ്ണൂ​ര്‍ ഇ​രി​ട്ടി വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി സ​ജീ​റാ​ണ്(42)​മ​രി​ച്ച​ത്.

കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​ല്‍ ഭാ​ര്യ ന​ജ്മു​ന്നി​സ(37), മ​ക​ള്‍ ആ​യി​ഷ(​ര​ണ്ട്)​എ​ന്നി​വ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. മ​ക്ക​ളാ​യ നി​ബ്രാ​ന്‍ (14), നി​സാ​ന്‍(​ഒ​മ്പ​ത്) എ​ന്നി​വ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ന​ജ്മു​ന്നി​സ​യും ആ​യി​ഷ​യും മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ന​ജ്മു​ന്നി​സ​യ്ക്കു 50 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലു​ണ്ട്. ആ​യി​ഷ​യു​ടെ പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണുസം​ഭ​വം. കു​ട്ട​ത്ത് സ​ജീ​ര്‍ ക​ച്ച​വ​ടം ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റി​നു മു​മ്പി​ല്‍ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടാ​ണ് സ​ജീ​ര്‍ ദേ​ഹ​ത്ത് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. കാ​റി​നു തീ​പി​ടി​ച്ച​തുക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​ഗ്നി-​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് ന​ജ്മു​ന്നി​സ​യെ​യും കു​ട്ടി​ക​ളെ​യും ര​ക്ഷി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സ​ജീ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​നു മു​മ്പ് സ​ജീ​ര്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കെ​ട്ടി​ടം ഉ​ട​മ​യാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. മ​റ്റൊ​രാ​ള്‍​ക്കെ​തി​രേ​യും വീ​ഡി​യോ​യി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. പോ​ലീ​സ് വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment