ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സ്; പ്രതിയുടെ സ​മൂ​ഹമാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും വി​ദേ​ശ​ബ​ന്ധ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം


കൊ​ച്ചി: ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക്ക് മാ​ര്‍​ട്ടി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളും ചാ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​യാ​ളു​ടെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​തി​ന് മ​റ്റെ​വി​ടെ നി​ന്നെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ പ്ര​തി ത​നി​ച്ചാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. മാ​ര്‍​ട്ടി​ന്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ഫോ​ണാ​ണി​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Related posts

Leave a Comment