വല്ലാത്ത പരീക്ഷണമായിപ്പോയി; ക​ള​മ​ശേ​രി​യിലെ കാൽനട യാത്ര ദുഷ്കരമാക്കി ട്രോഫിക് പോലീസിന്‍റെ ട്രാ​ഫി​ക് പ​രി​ഷ്കാ​രം

ക​ള​മ​ശേ​രി: നോ​ർ​ത്ത് ക​ള​മ​ശേ​രി​യി​ലെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ട്രാ​ഫി​ക് പോ​ലീ​സ് ന​ട​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ജ​ന​ത്തി​ന് ദു​രി​ത​മാ​കു​ന്നു. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ൻ കാ​ൽന​ട ​യാ​ത്ര​ക്കാ​ർ​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ് വ​രു​ന്ന വാ​ഹ​ങ്ങ​ൾ​ക്ക് നോ​ർ​ത്ത് ക​ള​മ​ശേ​രി​യി​ൽ നി​ഗ്ന​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​യ്ക്കാ​തെ വ​രു​ന്ന​തി​നാ​ൽ ബ​സി​റ​ങ്ങി ഇ​ട​ത് ഭാ​ഗ​ത്ത് നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും, തി​രി​ച്ചും ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പ്രാ​യ​മാ​യ​വ​രും സ്കൂ​ൾ കു​ട്ടി​ക​ളു​മാ​ണ് കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് യ​ഥേ​ഷ്ടം ക​ട​ക്കു​ന്ന​തി​നു റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ​യോ മു​ക​ളി​ലൂ​ട​യോ ന​ട​പ്പാ​ത​വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ഏ​ലൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്പാ​ളോ ക​മ്പ​നി ഗേ​റ്റി​ന് മു​ന്നി​ൽ യു​ടേ​ൺ തി​രി​ഞ്ഞ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്പോ​ക​ണം. നേ​രെ പോ​കു​ന്ന വ​ഴി​യി​ലെ സി​ഗ്ന​ൽ ഒ​ഴി​വാ​ക്കി വേ​ലി കെ​ട്ടി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ ഹൈ​വേ​യി​ലെ വാ​ഹ​ന ബ്ലോ​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ ഈ ​പ​രീ​ക്ഷ​ണ​മെ​ന്ന് സി​ഐ പ​റ​ഞ്ഞു.

Related posts

Leave a Comment