ക​ലാ​ശ​ക്കൊ​ട്ടില്ല! പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഞായറാഴ്ച കൊ​ടി​യി​റ​ങ്ങും, ക​ന​ത്ത സു​ര​ക്ഷ; ബൈ​ക്ക് റാ​ലി വേണ്ട; കുട്ടികളെയും ഉപയോഗിക്കരുത്…

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വീ​റും വാ​ശി​യും നി​റ​ഞ്ഞ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഞായറാഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പ​നം. കേ​ര​ള​ത്തി​ൽ ക​ലാ​ശ​ക്കൊ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​വും സം​ഘ​ർ​ഷ സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​രോ​ധ​നം. ഇ​ന്നു മു​ത​ൽ ബൈ​ക്കി റാ​ലി ന​ട​ത്തു​ന്ന​തി​നും അ​നു​മ​തി​യി​ല്ല.

നാ​ളെ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു​ള്ള അ​നു​മ​തി​യു​ള്ള​ത്. അ​തി​നു​ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ പാ​ടി​ല്ല. ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും.

വാ​ഹ​ന പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ര​സ്യ​പ്രചരണത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശം നി​രോ​ധി​ച്ച​തോ​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​മു​ത​ൽ ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചു.

കൊ​ട്ടി​ക്ക​ലാ​ശം നി​രോ​ധി​ച്ച​തോ​ടെ മ​റ്റു പേ​രു​ക​ളി​ൽ അ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ര​ള പോ​ലീ​സി​ന് പു​റ​മെ കേ​ന്ദ്ര​സേ​ന​യേ​യും വി​ന്യ​സി​പ്പി​ക്കും.

പോ​ലീ​സ് നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ആ​റി​നു​ള്ളി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ൽ ആ​റി​ന് രാ​ത്രി​വ​രെ​യും സു​ര​ക്ഷ തു​ട​രും. വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ഈ ​വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​ത്

കണ്ണൂർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ, പ്ര​ചാ​ര​ണം, പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​വു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളെ കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ബൈ​ക്ക് റാ​ലി വേണ്ട

കണ്ണൂർ: ഇ​ന്നു മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ആ​റു വ​രെ ബൈ​ക്ക് റാ​ലി​ക​ൾ നി​രോ​ധി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ മു​ന്ന​ണി​ക​ൾ ഇ​ന്ന് ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബൈ​ക്ക് റാ​ലി​ക്ക് പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment