കമ്പോളങ്ങൾ താഴ്ന്നു

മും​​ബൈ: മൂ​​ന്നു ദി​​വ​​സ​​ത്തെ തു​​ട​​ർ​​ച്ച​​യാ​​യ മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ ത​​ള​​ർ​​ച്ച. മാ​​സാ​​വ​​സാ​​ന​​മാ​​യ​​തി​​നാ​​ൽ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഉ​​ത്സാ​​ഹി​​ച്ച​​താ​​ണ് ത​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം. സെ​​ൻ​​സെ​​ക്സ് 300 പോ​​യി​​ന്‍റി​​ലേ​​റെ താ​​ഴ്ന്ന​​ശേ​​ഷം 247.68 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 39,502.05ൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി 67.65 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 11,861.10ൽ ​​ക്ലോ​​സ് ചെ​​യ്തു.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ ബി​​ജെ​​പി വി​​ജ​​യ​​ത്തി​​ന്‍റെ പി​​ൻ​​ബ​​ല​​ത്തി​​ൽ ക​​ഴി​​ഞ്ഞ മൂ​​ന്നു വ്യാ​​പാ​​ര​​ദി​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ൾ റി​​ക്കാ​​ൻ​​ഡ് മു​​ന്നേ​​റ്റ​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ നി​​ക്ഷേ​​പ​​ക​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് തു​​നി​​ഞ്ഞ​​തോ​​ടെ ബാ​​ങ്കിം​​ഗ്, മെ​​റ്റ​​ൽ, ഓ​​ട്ടോ ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​ണ് ഏ​​റെ ത​​ള​​ർ​​ച്ച​​യു​​ണ്ടാ​​യ​​ത്.

അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ പ​​ത്തു വ​​ർ​​ഷ​​ത്തെ ബോ​​ണ്ട് വ​​രു​​മാ​​നം ര​​ണ്ടാ​​ഴ്ച മു​​ന്പ​​ത്തെ 7.4 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 7.1 ശ​​ത​​മാ​​ന​​മാ​​യ​​ത് നി​​ക്ഷേ​​പ​​ക​​രെ വി​​ല്പ​​ന​​ക്കാ​​രാ​​ക്കി. അ​​ടു​​ത്ത മാ​​സം ആ​​ദ്യം ആ​​ർ​​ബി​​ഐ പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം​​വ​​രു​​ത്തു​​മെ​​ന്ന തീ​​രു​​മാ​​ന​​വും അ​​മേ​​രി​​ക്ക-​​ചൈ​​ന വ്യാ​​പാ​​ര​​യു​​ദ്ധ​​ത്തി​​ൽ കാ​​ര്യ​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​ത്ത​​തും ക​​ന്പോ​​ള​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ച്ചു.

അ​​തേ​​സ​​മ​​യം, ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ രൂ​​പ വീ​​ണ്ടും ത​​ള​​ർ​​ന്നു. ഡോ​​ള​​ർ 18 പൈ​​സ മെ​​ച്ച​​പ്പെ​​ടു​​ത്തി 69.87 രൂ​​പ​​യാ​​യി. വ്യാ​​പാ​​ര​​യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ്‌​​വി​​ല താ​​ഴ്ന്നു. ബ്ര​​ന്‍റ് ഇ​​നം ക്രൂ​​ഡ് ബാ​​ര​​ലി​​ന് 2.16 ശ​​ത​​മാ​​നം താ​​ഴ്ന്ന് 67.19 ഡോ​​ള​​റാ​​യി.

Related posts