നമുക്ക് വേണ്ടത് വോട്ട്; മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നു നേ​താ​ക്ക​ളു​ടെ ജാ​ത​കം നോ​ക്കേ​ണ്ട കാ​ര്യ​മില്ലെന്ന് കാ​നം

ആ​​ല​​പ്പു​​ഴ: ഇ​​ട​​തു മു​​ന്ന​​ണി പ്ര​​വേ​​ശ​​ന​​ത്തി​​നു ക​​ക്ഷി നേ​​താ​​ക്ക​​ളു​​ടെ ജാ​​ത​​കം നോ​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ. ഐ​​എ​​ൻ​​എ​​ൽ 25 വ​​ർ​​ഷ​​മാ​​യി എ​​ൽ​​ഡി​​എ​​ഫു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്. അ​​വ​​ർ വ​​ർ​​ഗീ​​യ പാ​​ർ​​ട്ടി​​യാ​​ണെ​ന്നു മു​​ന്ന​​ണി​​യി​​ൽ ആ​​ർ​​ക്കും അ​​ഭി​​പ്രാ​​യ​​മി​​ല്ല.

ആ​​ർ. ബാ​​ല​​കൃ​​ഷ്ണ പി​​ള്ള​​യു​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ-​​ബി​​യും ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​ണു പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. ആ ​​ബ​​ന്ധം ജ​​ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അം​​ഗീ​​ക​​രി​​ച്ച​​തു കൊ​​ണ്ടാ​​ണ് പ​​ത്ത​​നാ​​പു​​ര​​ത്ത​​ട​​ക്കം ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നു വി​​ജ​​യം നേ​​ടാ​​ൻ ക​​ഴി​​ഞ്ഞത്.

ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കി എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ബ​​ഹു​​ജ​​ന അ​​ടി​​ത്ത​​റ ത​​ക​​ർ​​ക്കാ​​നാ​​ണു കോ​​ണ്‍​ഗ്ര​​സും ബി​​ജെ​​പി​​യും ശ്ര​​മി​​ക്കു​​ന്ന​​ത്. സ​​ർ​​ക്കാ​​രി​​നെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ ദു​​ർ​​ബ​​ല​​രാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts