അ​ഞ്ച​ലി​ല്‍ വീ​ടിന്‍റെ വാതിൽ കു​ത്തി​തു​റ​ന്ന്  മോ​ഷ​ണം;  ഒരാഴ്ച കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണം അറിയുന്നതെന്ന് വീട്ടുടമ

അ​ഞ്ച​ൽ :അ​ഞ്ച​ലി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം. അ​ഞ്ച​ല്‍ മ​ല​മേ​ൽ ഉ​ദ​യം വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്നത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി സു​രേ​ഷ് കു​മാ​റും കു​ടും​ബ​വും വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്തെ ക​ത​ക് കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

ക​ത​ക് തു​റ​ന്ന് വീ​ട്ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15000 ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ അ​ഞ്ച​ൽ പോലീ​സി​ൽ പ​രാ​തി ന​ൽ​കി. എസ്ഐ ടി.​സ​തി​കു​മാ​റി​‌ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts