സുധീര മനസിന്‍റെ എഫ് ബി കുറിപ്പ്;  ലക്ഷ്യബോധമില്ലാത്ത മതിൽ കെട്ടലിൽ മു​ഖ്യ​മ​ന്ത്രി ജനമനസിന്‍റെ പ്ര​തി​ക്കൂ​ട്ടി​ലാകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തെ വ​​​ർ​​​ഗീ​​​യ​​​വ​​​ൽ​​​ക്കരി​​​ച്ച​​​തി​​​നും ന​​​വോ​​​ത്ഥാ​​​ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു മു​​​മ്പു​​ള്ള പ്രാ​​​കൃ​​​താ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തി​​​നും ജ​​​ന​​​മ​​​ന​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

മ​​​ഹാ പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ വ​​​ൻ ദു​​​രി​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മെ​​​ത്തി​​​ക്കാ​​​നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ നി​​​ർ​​​മി​​​തി​​​ക്കാ​​​യി ജ​​​ന​​​ങ്ങ​​​ളെ ഒ​​​ന്നി​​​പ്പി​​​ച്ചു നി​​​ർ​​​ത്താ​​​നും ബാ​​​ധ്യ​​​ത​​​പ്പെ​​​ട്ട മു​​​ഖ്യ​​​മ​​​ന്ത്രി വ​​​നി​​​താ മ​​​തി​​​ലി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്ന തെ​​​റ്റാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ശ്ര​​​ദ്ധ​​​യും മ​​​തി​​​ൽ തീ​​​ർ​​​ക്കു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​തു​​​കൊ​​​ണ്ട് ഫ​​​ല​​​ത്തി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട മ​​​റ്റ് ആ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മെ​​​ല്ലാം ത​​​ന്നെ പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ന് വ​​​ലി​​​യ വി​​​ല ന​​​ൽ​​​കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും സു​​​ധീ​​​ര​​​ൻ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​ദ്യം ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീപ്ര​​​വേ​​​ശ​​​നം, പി​​​ന്നീ​​​ട് ന​​​വോ​​​ത്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്ക​​​ൽ, തു​​​ട​​​ർ​​​ന്ന് സ്ത്രീ ​​ശ​​​ക്തീ​​​ക​​​ര​​​ണം, ഇ​​​പ്പോ​​​ൾ സ്ത്രീ​​​ക​​​ൾ​​​ക്ക് നേ​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ എ​​​ന്നി​​​ങ്ങ​​​നെ വ​​​നി​​​താമ​​​തി​​​ലി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ല​​​ക്ഷ്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഓ​​​രോ സ​​​മ​​​യ​​​ത്തും പ​​​റ​​​യു​​​ന്ന​​​തെന്നും പോസ്റ്റിൽ പറയുന്നു.

Related posts