വാ​യു​വി​ൽ നി​ന്ന് കു​ടി​വെ​ള്ളം; ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: പൈ​പ്പ് ലൈ​ൻ വ​ഴി​യു​ള്ള ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള ല​ഭ്യ​ത വ​ലി​യ വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും വാ​യു​വി​ൽ നി​ന്ന് വെ​ള്ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​ത്തി​ൽ നി​ന്ന് നേ​രി​ട്ട് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ‘അ​ന്ത​രീ​ക്ഷ ജ​ല ജ​ന​റേ​റ്റ​റു​ക​ൾ’ (അ​റ്റ്സ് മോ​സ്ഫെ​റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റേ​ഴ്‌​സ്) വി​ന്യ​സി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തും ശു​ദ്ധ​ജ​ല വി​ത​ര​ണം അ​ത്യാ​വ​ശ്യ​മാ​യ​തു​മാ​യ സ്ഥ​ല​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ച​റി​യാ​ൻ വി​വി​ധ റെ​യി​ൽ​വേ സോ​ണു​ക​ൾ, ഉ​ത്പാദ​ന യൂ​ണി​റ്റു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യോ​ട് റെ​യി​ൽ​വേ ബോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.നൂ​ത​ന​വും പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് അ​ന്ത​രീ​ക്ഷ ജ​ല ജ​ന​റേ​റ്റ​റു​ക​ൾ.

പ​ര​മ്പ​രാ​ഗ​ത ജ​ല​സ്രോ​ത​സു​ക​ളാ​യ കി​ണ​റു​ക​ൾ, പു​ഴ​ക​ൾ, ഭൂ​ഗ​ർ​ഭ ജ​ലം എ​ന്നി​വ​യെ ആ​ശ്ര​യി​ക്കാ​തെ ചു​റ്റു​മു​ള്ള വാ​യു​വി​നെ ആ​ഗി​ര​ണം ചെ​യ്ത് അ​തി​ലെ ഈ​ർ​പം ഘ​നീ​ഭ​വി​പ്പി​ച്ചാ​ണ് ഈ ​സം​വി​ധാ​നം കു​ടി​വെ​ള്ളം നി​ർ​മി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ ഫി​ൽ​ട്ട​റേ​ഷ​ൻ പ്ര​ക്രി​യ​യി​ലൂ​ടെ ഇ​തി​നെ പൂ​ർ​ണ​മാ​യും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​മാ​ക്കി മാ​റ്റു​ന്നു. സു​സ്ഥി​ര ജ​ല മാ​നേ​ജ്മെ​ന്‍റി​നെ പി​ന്തു​ണ​യ്ക്കാ​ൻ ഈ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കും.

രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ റെ​യി​ൽ​വേ ഈ ​പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​പ്ര​കാ​രം താ​ഴെ പ​റ​യു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ ഈ ​ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക:റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ ആ​ശു​പ​ത്രി​ക​ൾ, സ്റ്റാ​ഫ് കോ​ള​നി​ക​ൾ, ഓ​ഫീ​സു​ക​ൾ, ലെ​വ​ൽ ക്രോ​സിം​ഗു​ക​ൾ (റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ), മ​റ്റ് റെ​യി​ൽ​വേ സേ​വ​ന മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ സ്ഥാ​പി​ക്കു​ക.

ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ ആ​ഭ്യ​ന്ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ പ​രി​ച​യ​മു​ണ്ടെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റ് കു​ടി​വെ​ള്ള വി​ത​ര​ണ മാ​ർ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ത് ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കും. റെ​യി​ൽ​വേ​യു​ടെ പ​രി​സ്ഥി​തി സം​ബ​ന്ധി​യാ​യ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക ഹ​രി​ത ബ​ജ​റ്റി​ൽ നി​ന്നാ​ണ് ഇ​തി​നു​ള്ള തു​ക വി​നി​യോ​ഗി​ക്കു​ക. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ബ​ജ​റ്റി​നന്‍റെ ഒ​രു ശ​ത​മാ​നം തു​ക ഇ​ത്ത​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റെ​യി​ൽ​വേ മാ​റ്റി​വ​യ്ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ആ​ദ്യ​മാ​യി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ച്ച​ത് 2019 ഡി​സം​ബ​റി​ൽ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ്. പി​ന്നീ​ട് 2022 ഓ​ഗ​സ്റ്റി​ൽ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ മും​ബൈ ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള ആ​റ് പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​ജ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ജ​ല​ക്ഷാ​മ​മു​ള്ള മ​റ്റ് റെ​യി​ൽ​വേ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സോ​ണു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ആ​വ​ശ്യ​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​കെ വേ​ണ്ടി​വ​രു​ന്ന ജ​ന​റേ​റ്റ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

  • എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment