മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; കഞ്ചാവ് കച്ചവടത്തിലെ ലാഭം മോഹിച്ച് വിദേശ ജോലി ഉപേക്ഷിച്ചായിരുന്നു യുവാവിന്‍റെ കച്ചവടമെന്ന് പോലീസ്

ചേ​ർ​ത്ത​ല: മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എ കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. അ​രൂ​ർ വെ​ളീ​പ്പ​റ​ന്പ് ജം​ഷാ​ദ് (32) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നും ഓ​ട്ടോ ഡ്രൈ​വ​റാ​യ ച​ന്തി​രൂ​ർ പ​ടി​ഞ്ഞാ​റെ​വാ​ലെ​പ​റ​ന്പി​ൽ അ​ഖി​ലി (അ​പ്പു-26) നെ ​പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് ജം​ഷാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

ച​ന്തി​രൂ​ർ മേ​ഴ്സി സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നും പി​ടി​യി​ലാ​യ ജം​ഷാ​ദി​ന്‍റെ പ​ക്ക​ൽ നി​ന്നും 12 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. എം​ബി​എ ബി​രു​ദ​ദാ​രി​യാ​യ ജം​ഷാ​ദ് ബാം​ഗ്ലൂ​രി​ൽ പ​ഠി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം തു​ട​ങ്ങി​യ​ത്. പ​ഠ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്കു പോ​യെ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ബാം​ഗ്ലൂ​രി​ൽ ആ​യി​രം രൂ​പ​യ്ക്കു​കി​ട്ടു​ന്ന എം​ഡി​എം​എ എ​ന്ന​പേ​രി​ലു​ള്ള രാ​സ​മ​രു​ന്ന് നാ​ട്ടി​ൽ 3500 രൂ​പ​യ്ക്കു​വ​രെ വി​റ്റി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഡം​ബ​ര​കാ​റി​ലാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ ഉ​റ​വി​ടം തേ​ടി അ​ന്വേ​ഷ​ണം ബാം​ഗ്ലൂ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം ടോ​മി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സും ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ൽ എ​സ്ഐ മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, സി​വി​ൽ പോ​ലീ​സു​കാ​രാ​യ കെ.​ജെ സേ​വ്യ​ർ, കെ.​പി ഗി​രീ​ഷ്, ബി. ​അ​നൂ​പ്, ജാ​ക്സ​ണ്‍, വ​ർ​ഗീ​സ് ഫ്രാ​ൻ​സീ​സ്, രാ​ജ്കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.

Related posts